ശ്രീ​രാ​മ​ൻ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്: അ​യോ​ധ്യ രാ​ജ്യ​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്നാട് ഗവർണർ

ചെ​ന്നൈ: റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ​ത്തി​ൽ രാ​മ​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച് ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ ര​വി. ശ്രീ​രാ​മ​ൻ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. ഭാ​ര​ത​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് രാ​മ​ൻ. പ്രാ​ണ​പ്ര​തി​ഷ്ഠ രാ​ജ്യ​ത്തി​നാ​കെ ആ​ത്മ​വി​ശ്വാ​സ​വും പു​തി​യ ഊ​ർ​ജ​വും ന​ൽ​കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

75-ാം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ചെ​ന്നൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ്രീ​രാ​മ​ന് ത​മി​ഴ്നാ​ടു​മാ​യി അ​ഗാ​ധ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും രാ​മ​ൻ ന​മ്മു​ടെ ദേ​ശീ​യ പ്ര​തീ​ക​വും പ്ര​ചോ​ദ​ന​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യോ​ധ്യ​യി​ലെ ച​രി​ത്ര​സം​ഭ​വം രാ​ജ്യ​ത്തെ​യാ​കെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യം നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment