ദേ​ശീ​യ​പാ​ത​യി​ൽ ടാ​റിം​ഗ് പ​ണി പൂ​ർ​ത്തി​യാ​യി, ഒപ്പം അപകടകെണിയും; പണി പൂർത്തിയായിടത്ത് സ്ലൈഡിംഗ് നടത്താത്തതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി ആക്ഷേപം

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ ടാ​റിം​ഗ് പ​ണി പൂ​ർ​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ​രി​കു​ക​ൾ പലയിടത്തും സ്ലൈ​ഡിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ താ​ഴു​ന്ന​ത് പതിവാകു​ന്നു. ഉ​പ​രി​ത​ലം ടാ​റിം​ഗ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് മൂ​ന്നി​ട​യോ​ളം ഉ​യ​ർ​ന്ന​താ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ന​യാ​വു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും, ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു പോ​ലെ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ക​ണ്ടെ​യ്ന​ർ പോ​ലു​ള്ള വ​ണ്ടി​ക​ൾ റോ​ഡ​രികി​ലൂ​ടെ ഇ​റ​ക്കി​യാ​ൽ ക​യ​റാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ദേ​ശീ​യ പാ​ത​യി​ൽ, മൂ​ടാ​ടി, സി​ൽ​ക്ക് ബ​സാ​ർ, കൊ​ല്ലം, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ന്നും സ്ലൈ​ഡിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ടാ​റിം​ഗ് ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി റോ​ഡ് ഉ​യ​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​നോ ക​യ​റ്റാനോ​ പ​റ്റാ​ത്ത അ​വ​സ് സ്ഥ​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സി​ൽ​ക്ബ​സാ​റി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി റോ​ഡ​രികി​ൽ താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴി​ഞ്ഞാ​ണ് മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത്. വാ​ഹ​നങ്ങൾ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്ന അ​വ​സ്ഥ​യാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്.

Related posts