മഴ കനത്തതോടെ വടകര സിവിൽ സ്റ്റേഷനിലെ കൃഷി ഓഫീസ് ചോർന്നൊലിക്കുന്നു;  വെള്ളം കയറിയതോടെ ഓഫീസ് പ്രവർത്തനം താറുമാറായി

വ​ട​ക​ര: മ​ഴ ക​ന​ത്ത​തോ​ടെ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. മൂ​ന്നാം നി​ല​യി​ലെ കൃ​ഷി​ഭ​വ​ൻ, വി​ത്ത് തേ​ങ്ങ സം​ഭ​ര​ണ ഓ​ഫീ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ്, കൃ​ഷി​വ​കു​പ്പ് ടെ​ക്നി​ക്ക​ൽ അ​സി.​ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് ചോ​ർ​ന്ന് വെ​ള്ളം ക​യ​റി​യ​ത്.

മൂ​ന്നാം നി​ല​യി​ൽ ചോ​ർ​ച്ച ത​ട​യു​ന്ന​തി​ന് ഷീ​റ്റ് സ്ഥാ​പി​ക്കാ​ൻ സ​ണ്‍​ഷേ​ഡ് അ​ട​ർ​ത്തി​മാ​റ്റി​യ​താ​ണ് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ ഇ​ട​യാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വെ​ള്ളം പോ​കാ​നു​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തും പ്ര​ശ്ന​മാ​യി.

ഓ​ഫീ​സി​ലാ​കെ വെ​ള്ളം ക​യ​റി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ബുദ്ധിമുട്ടുകയാണ്. ഓ​ഫീ​സു​ക​ളി​ലെ നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം പാ​ടെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ചു​മ​രു​ക​ളി​ൽ കൂ​ടി വെ​ള്ളം ഒ​ലി​ച്ചി​റ​ക്കു​ന്ന​ത് വൈ​ദ്യു​തി മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ. ത​ഹ​സി​ൽ​ദാ​ർ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മൊ​ന്നും ആ​യി​ട്ടി​ല്ല.

Related posts