ഓ​ല​ശ്ശേ​രി​തി​രി​വി​ലെ ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു; കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ദുഷ്കരണം


ചി​റ്റൂ​ർ: ഓ​ല​ശ്ശേ​രി​തി​രി​വി​നും കൊ​ടു​ന്പ് ടൗ​ണി​നു മി​ട​യി​ൽ റോ​ഡി​ലു​ണ്ടാ​യ ഗ​ർ​ത്ത​ങ്ങ​ൾ വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ഏ​റെ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു വാ​ഹ​നം സ​ഞ്ച​രി​ക്കാ​ൻ മാ​ത്ര​മു​ള്ള വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന​സ​ഞ്ചാ​രം ഇ​ഴ​ഞ്ഞു നീ​ങ്ങിയാ​ണ്. ഇ​തി​നി​ടെ റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങളും ​ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​യി​രി​ക്കു​കയാ​ണ്.

ഇ​തു വ​ഴി വി​ദ്യാ​ർ​ത്ഥി​ക​ളും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രും കാ​ൽ​ന​ട​യാ​ത്ര അ​പക​ട ഭീ​ഷ​ണി​യി​ലു​മാ​ണ്. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു ഗ​ർ​ത്ത​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഇ​രു​വ​ശേ​ത്ത​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ തെ​ക്കു​വ​ശ​ത്തു കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
ഇ​ക്കാ​ര​ണ​ത്താ​ൽ വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കുനേ​ർ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​വും ന​ട​ന്നി​ട്ടു​ണ്ട.് പാ​ല​ക്കാ​ട്- ചി​റ്റു​ർ പ്ര​ധാ​ന​പാ​ത​യെ​ന്ന​തി​നാ​ൽ അ​ന്പ​തി​ൽ കൂ​ടു​ത​ൽ സ്വ​കാ​ര്യ ബ​സ്സു​ക​ൾ​ക്ക് പു​റ​മെ പൊ​ള്ളാച്ചി- ​പാ​ല​ക്കാ​ട് ച​ര​ക്ക ്ക​ട​ത്തു​വാ​ഹ​നളും ​മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന പ്ര​ധാ​ന പാ​ത കു​ടി​യാ​ണി​ത്.

റോ​ഡി​നി​രു​വ​ശത്തും ​വീ​ടു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ നി​ല​യി​ലാണു​ള്ള​ത്. അ​തു കൊ​ണ്ടു ത​ന്നെ റോ​ഡ് വീ​തി കൂ​ട്ടി വി​ക​സി​പ്പി​ക്കാ​നും ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ലു​ട​നീ​ളംവ്യാ​പി​ച്ചി​രി​ക്കു​ന്ന ഗ​ർ​ത്ത​ങ്ങ​ൾ മൂ​ടി സുരക്ഷി​ത​മാ​യി പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താണ് ​യാ​ത്ര​ക്കാ​രു​ടേ​യും അ​ടി​യ​ന്ത​രാ​വശ്യം. ​രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ച​ര​ക്ക് ലോ​റിക​ൾ ഗ​ർ​ത്ത​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങു​ന്ന ഭീ​തി ജ​ന​ക​മാ​യ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദം റോ​ഡി​നിരു​വ​ശ​ത്തു​മു​ള്ള താ​മ​സ​ക്കാ​രു​ടെ ഉ​റക്കം ​കെ​ടു​ത്തു​ക​യാ​ണ്.

Related posts