ക​ലു​ങ്കി​ന്‍റെ സ്ലാ​ബ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ-​വാ​ഴ​ക്കോ​ട് സം​സ്ഥാ​ന​ പാ​തയിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു

ആ​ല​ത്തൂ​ർ: ക​ലു​ങ്കി​ന്‍റെ സ്ലാ​ബ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ-​വാ​ഴ​ക്കോ​ട് സം​സ്ഥാ​ന​പാ​ത ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ലെ പാ​ട​ത്തി​ലെ വെ​ള്ളം മ​റു​ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ക​ൽ​വ​ർ​ട്ടി​ന്‍റെ സ്ലാ​ബ് പൊ​ട്ടി​യ​ത്. ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ച്ചാ​ലി​ന് സ​മീ​പം ര​ണ്ടി​ട​ത്ത് കു​ഴി രൂ​പ​പ്പെ​ട്ട​ത് റോ​ഡി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ആ​ല​ത്തൂ​ർ -വാ​ഴ​ക്കോ​ട് സം​സ്ഥാ​ന പാ​ത​യി​ലെ കാ​വ​ശ്ശേ​രി പൂ​ര​പ്പ​റ​ന്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ലെ പാ​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ ക​ൽ​വ​ർ​ട്ടാ​ണ് ത​ക​ർ​ന്ന​ത്. നേ​ര​ത്തേഈ ​പ്ര​ദേ​ശ​ത്തെ വാ​ക​മ​ര​ത്തി​ന്‍റെ വേ​ര് റോ​ഡി​ലേ​ക്ക് വ​ന്നി​രു​ന്ന​ത് മൂ​ലം ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന് വി​ള്ള​ൽ ഉ​ണ്ടാ​യി​രു​ന്നു.

മ​ഴ ശ​മി​ക്കാ​തെ പെ​യ്ത​തോ​ടെ മ​രം വേ​രോ​ടെ ക​ട​പു​ഴ​കി പാ​ട​ത്തേ​ക്ക് വീ​ണ് റോ​ഡി​ന്‍റെ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. ഇ​ത് ന​ന്നാ​ക്കി​യ​തി​ന് സ​മീ​പ​മാ​ണ് ഇ​പ്പോ​ൾ ക​ൽ​വ​ർ​ട്ട് ത​ക​ർ​ന്ന​ത്. ത​ക​ർ​ന്ന ഭാ​ഗ​ത്ത് ടാ​ർ​വീ​പ്പ റി​ബ​ണ്‍​കെ​ട്ടി അ​പ​ക​ടം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ വെ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് പോ​വു​ന്പോ​ൾ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് എ​ത്ര​യും പെ​ട്ടെ​ന്ന് ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts