തടസമായി നിന്ന മതിൽ പൊളിച്ചു നീക്കി സ്ഥല ഉടമ; ഗതാഗത തടസം മാറി; സ്ഥലമുടമയും നാട്ടുകാരും ഡബിൾ ഹാപ്പി

ഏ​റ്റു​മാ​നൂ​ർ: നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തോ​ടു സ്ഥ​ല​മു​ട​മ​യു​ടെ അ​നു​കൂ​ല പ്ര​തി​ക​ര​ണം. ഉ​ട​മ​യ്ക്കു കൊ​ടു​ത്ത വാ​ക്കു​പാ​ലി​ച്ചു നാ​ട്ടു​കാ​ർ. ഗ​താ​ഗ​തം സു​ഗ​മ​മാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ സ്ഥ​ല​മു​ട​മ​യും നാ​ട്ടു​കാ​രും.

എം​സി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യാ​ൽ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന റോ​ഡാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന കൊ​ച്ചു​പു​ര​യ്ക്ക​ൽ-​ക​ണ്ണാ​റ​മു​ക​ൾ റോ​ഡ്. എ​ന്നാ​ൽ റോ​ഡി​ലെ ഒ​രു മ​തി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നു ത​ട​സ​മാ​യി​രു​ന്നു. ത​ട​സം നീ​ക്കാ​നാ​യി മ​തി​ൽ പൊ​ളി​ക്കാ​ൻ അ​നു​മ​തി തേ​ടി ജി​പി റോ​ഡ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ല​മു​ട​മ അ​ല​ക്സ് ആ​ര്യ​ൻ​കാ​ല​യെ സ​മീ​പി​ച്ചു.

അ​ല​ക്സ് അ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി. മാ​ർ​ച്ച് 30ന് ​അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കി.
പൊ​ളി​ച്ചു നീ​ക്കി​യ മ​തി​ൽ പ​ത്തു ദി​വ​സ​ത്തി​ന​കം അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നോ​ഹ​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കി. നാ​ടി​ന്‍റെ പൊ​തു​കാ​ര്യ​ത്തി​നാ​യി കൈ​കോ​ർ​ത്ത സ്ഥ​ല​മു​ട​മ അ​ല​ക്സ് ആ​ര്യ​ൻ​കാ​ല​യും ജി​പി റോ​ഡ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും നാ​ടി​നു മാ​തൃ​ക​യാ​യി.

ജി​പി റോ​ഡ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ്, സെ​ക്ര​ട്ട​റി സി.​വി. ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

Related posts

Leave a Comment