വി​വാ​ഹ​ത്തി​ന് എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യശേ​ഷം കാ​മു​ക​ന്‍റെ കൊ​ടും​ച​തി! വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ

ബോ​ളി​വു​ഡ് താ​ര സു​ന്ദ​രി സ​ണ്ണി ലി​യോ​ൺ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യശേ​ഷം ത​ന്‍റെ കാ​മു​ക​ന്‍ ന​ട​ത്തി​യ ച​തി​യെ​ക്കു​റി​ച്ചാ​ണ് സ​ണ്ണി ലി​യോ​ണ്‍ ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ പ​റ​ഞ്ഞ​ത്. നി​ശ്ച​യി​ച്ച വി​വാ​ഹം ന​ട​ക്കാ​ന്‍ ര​ണ്ടുമാ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം.

വി​വാ​ഹ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍പോ​ലും എ​ടു​ത്തശേ​ഷം കാ​മു​ക​ന്‍ ഇ​ഷ്ട​മ​ല്ലെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ത് താ​ങ്ങാ​നാ​യി​ല്ലെ​ന്നും സ​ണ്ണി ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​പ്പോ​ൾ തു​റ​ന്നു പ​റ​ഞ്ഞ​ത്.

എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വി​നെ കാ​ണു​ന്ന​തി​ന് മു​മ്പ് ഒ​രി​ക്ക​ൽ എ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹം അ​ടു​ത്ത​പ്പോ​ഴാ​ണ് എ​ന്തോ കു​ഴ​പ്പ​മു​ള്ള​താ​യി തോ​ന്നി​യ​ത്. അ​വ​ൻ എ​ന്നെ ച​തി​ക്കു​ക​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി. അ​വ​നോ​ടുത​ന്നെ നീ ​എ​ന്നെ സ്നേ​ഹി​ക്കു​ന്നു​ണ്ടോ എ​ന്ന് ഞാ​ൻ​ചോ​ദി​ച്ചു, ‘ഇ​ല്ല ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നി​ല്ല’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​ത് സം​ഭ​വി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ വി​വാ​ഹം ന​ട​ക്കേ​ണ്ട​തി​ന് ര​ണ്ട് മാ​സം മു​മ്പാ​യി​രു​ന്നു.

ഹ​വാ​യി​യി​ൽ ഒ​രു ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്നു. വി​വാ​ഹ​വ​സ്ത്ര​ങ്ങ​ൾവ​രെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു, പ​ണ​മി​ട​പാ​ട് ന​ട​ത്തി എ​ല്ലാം ചെ​യ്തു.​ശ​രി​ക്കും ആ​ക്കാ​ല​ത്ത് അ​ത് മോ​ശം അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ദൈ​വം അ​തി​ശ​യ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു. ഞാ​ന്‍ ആ ​അ​വ​സ്ഥ​യും മ​റി​ക​ട​ന്നു. ദൈ​വം ഒ​രു മാ​ലാ​ഖ​യെ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. അ​താ​ണ് എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വ് വൈ​ബ​ർ. എ​ന്‍റെ അ​ച്ഛ​ൻ മ​രി​ച്ച​പ്പോ​ഴും എ​ന്‍റെ അ​മ്മ മ​രി​ച്ച​പ്പോ​ൾ അ​വ​ന്‍ എ​ന്‍റെ അ​ടു​ത്തുത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. നി​ങ്ങ​ള്‍ അ​ര്‍​ഹി​ക്കു​ന്ന​ത് കി​ട്ടാ​ന്‍ വ​ലി​യൊ​രു പ​ദ്ധ​തി ദൈ​വ​ത്തി​ന് കാ​ണും. അ​തി​നാ​ണ് ഇ​തെ​ല്ലാം- സ​ണ്ണി പ​റ​ഞ്ഞു.

Related posts

Leave a Comment