അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

ച​ക്ക​ര​ക്ക​ൽ: തി​ലാ​ന്നൂ​രി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​വും പ​ത്താ​യി​രം രൂ​പ​യും ക​വ​ർ​ന്നു.

മു​ട്ടോ​ളം​പാ​റ​യി​ലെ മു​ല്ല​ക്ക​ണ്ടി ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 16ന് ​ര​വീ​ന്ദ്ര​നും കു​ടും​ബ​വും വീ​ട് പൂ​ട്ടി മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.

19ന് ​തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്ത കു​ളി​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു.

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. 80,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. രാ​വീ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment