തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന് അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് താരത്തിന്റെ ബിജെപി പ്രവേശനം.
റോബിന്റെ വാക്കുകൾ…
അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ സംഘിയാണ്. എനിക്ക് ശ്രീ നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്, അമിത് ഷാ സാറിനെ ഇഷ്ടമാണ്, എനിക്ക് രാജീവ് ചന്ദ്രശേഖർ സാറിനെ ഇഷ്ടമാണ്, കെ സുരേന്ദ്രൻ സാറിനെയും ഇഷ്ടമാണ്. എന്താ പ്രശ്നം? എന്തെങ്കിലും പ്രശ്നമുണ്ടോ? നമുക്കെല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങളുണ്ടാവും, ഞാനൊരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ എന്റെ ഇഷ്ടങ്ങൾ നിങ്ങളുടെ മുകളിൽ അടിച്ചേല്പിക്കാനോ ഞാൻ വരുന്നില്ല.
എന്റെ ഇഷ്ടങ്ങൾ എന്റെ വ്യക്തിപരമായിട്ടുള്ള ഇഷ്ടങ്ങളാണ്. എന്റെ കാഴ്ചപ്പാടുകളും, നിലപാടുകളും അതെല്ലാം എന്റെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങളാണ്. എനിക്ക് ബിജെപി എന്ന പാർട്ടിയിൽ അംഗത്വം പോലുമില്ല, പക്ഷെ ഞാനിപ്പോൾ പറയുന്നു എനിക്ക് ബിജെപി എന്ന പാർട്ടിയെ ഇഷ്ടമാണ്. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളാണ് നരേന്ദ്രമോദി. വലിയ ഇൻസ്പിരേഷനാണ് അദ്ദേഹം. നിങ്ങൾക്ക് സത്യം പറഞ്ഞാൽ പേടിയാണ്, ബിജെപി എങ്ങനാനും കേരളം ഇനി ഭരിച്ചാലോ? അങ്ങനെയൊരു ദിവസം വരും. അധികം താമസിക്കാതെ വരും.”
