എങ്ങോട്ടാണീ കത്തിച്ചു പോകുന്നത്… കുതിച്ചുയർന്ന് സ്വർണവില; പവന് കൂടിയത് 5,240 രൂപ

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ൽ ക​ത്തി​ക്ക​യ​റി സ്വ​ർ​ണ​വി​ല. രാ​ജ്യാ​ന്ത​ര വി​പ​ണി അ​വ​ധി​യാ​യ ഞാ​യ​റാ​ഴ്ച​യും കു​തി​ച്ചു​യ​ർ​ന്ന സ്വ​ർ​ണ​വി​ല ര​ണ്ടു​ത​വ​ണ​യാ​യി ഗ്രാ​മി​ന് 365 രൂ​പ​യും പ​വ​ന് 5,240 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 15,465 രൂ​പ​യി​ലും പ​വ​ന് 1,23,720 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 12,770 രൂ​പ​യി​ലെ​ത്തി.

ജ​നു​വ​രി 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 1.31 ല​ക്ഷം രൂ​പ​യാ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​യ​രം. അ​ന്ന് ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല പ​വ​ന് 1,07,920 രൂ​പ​യി​ൽ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചു ക​യ​റു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ന്ന​ത്തെ കു​തി​പ്പു പ​രി​ഗ​ണി​ച്ചാ​ൽ​ത​ന്നെ ഉ​ട​ൻ​ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്താ​നാ​ണ് സാ​ധ്യ​ത.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്.

2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്. 2025 ജ​നു​വ​രി 22-നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല.

നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

മാ​ർ​ച്ച് ഒ​ന്നി​ന് പ​വ​ന് 63,440 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 14ന് 65,000 ​രൂ​പ​യും 18ന് 66,000 ​രൂ​പ​യും 31ന് 67,000 ​രൂ​പ​യും ഏ​പ്രി​ൽ ഒ​ന്നി​ന് 68,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഏ​പ്രി​ൽ 11ന് 69,000 ​രൂ​പ​യും പി​ന്നാ​ലെ 12ന് 70,000 ​രൂ​പ​യും പി​ന്നി​ട്ടു.

ഏ​പ്രി​ൽ 17ന് ​ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല 71,000 രൂ​പ പി​ന്നി​ട്ടു. 21ന് 72,000 ​രൂ​പ പി​ന്നി​ട്ട സ്വ​ർ​ണ​വി​ല 22ന് ​ഒ​റ്റ​യ​ടി​ക്ക് 2,200 രൂ​പ ഇ​ടി​ഞ്ഞ് 74,000 എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി.

മേ​യ് 15ന് 68,880 ​രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് വ​ര്‍​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഏ​ഴു​ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം മൂ​വാ​യി​രം രൂ​പ വ​ര്‍​ധി​ച്ച് വീ​ണ്ടും സ്വ​ര്‍​ണ​വി​ല 72,000 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ൺ 14ന് ​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മെ​ന്ന ച​രി​ത്ര വി​ല​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണം ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 72,160 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​മ്പ​തി​ന് 72,000 രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഏ​ക​ദേ​ശം 1,400 രൂ​പ വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല വീ​ണ്ടും 73,000 ക​ട​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ 22ന് ​വീ​ണ്ടും 74,000 പി​ന്നി​ടു​ക​യും 23ന് 75,000 ​രൂ​പ പി​ന്നി​ട്ട് പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യും ചെ​യ്തു. 23ന് ​സ്വ​ർ​ണ​വി​ല പ​വ​ന് 75,040 രൂ​പ​യും ഗ്രാ​മി​ന് 9,380 രൂ​പ​യു​മാ​യി​രു​ന്ന സ്വ​ർ​ണ​വി​ല പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ഴേ​ക്കു​പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.

ഓ​ഗ​സ്റ്റ് തു​ട​ക്ക​ത്തി​ൽ സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. എ​ട്ടി​ന് ഗ്രാ​മി​ന് 9,470 രൂ​പ​യും പ​വ​ന് 75,760 രൂ​പ​യു​മെ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. പി​ന്നീ​ട് 12 ദി​വ​സ​ത്തി​നി​ടെ 2,300 രൂ​പ കു​റ​ഞ്ഞ് ഇ​ടി​വോ​ടെ​യാ​ണ് മാ​സം അ​വ​സാ​നി​പ്പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സ്വ​ർ​ണ​വി​ല 77,000 ക​ട​ന്ന​ത്. പി​ന്നീ​ട്, മൂ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 78,000 രൂ​പ പി​ന്നി​ട്ടു. ആ​റി​ന് 79,000 ക​ട​ന്ന സ്വ​ർ​ണ​വി​ല ഒ​മ്പ​തി​ന് 80,000 രൂ​പ​യും പ​ത്തി​ന് 81,000 രൂ​പ​യും 16ന് 82,000 ​രൂ​പ​യും പി​ന്നി​ട്ടു.

വ​ൻ​കു​തി​പ്പ് ദൃ​ശ്യ​മാ​യ 23ന് ​ര​ണ്ടു​ത​വ​ണ​യാ​യി 1,920 രൂ​പ കൂ​ടി​യ​തോ​ടെ ഒ​രേ ദി​വ​സം 83,000 രൂ​പ​യും 84,000 രൂ​പ​യും പി​ന്നി​ട്ട് ച​രി​ത്രം​കു​റി​ച്ചു. പി​ന്നീ​ട് ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും കു​തി​ച്ച സ്വ​ർ​ണം 29ന് 85,000 ​രൂ​പ പി​ന്നി​ടു​ക​യും 30ന് 86,000 ​രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 87,000 പി​ന്നി​ട്ട സ്വ​ർ​ണ​വി​ല പി​ന്നീ​ട് താ​ഴേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 880 രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. പി​ന്നാ​ലെ നാ​ലി​ന് വീ​ണ്ടും 87,000 പി​ന്നി​ട്ട സ്വ​ർ​ണം ആ​റി​ന് 88,000 രൂ​പ​യും ഏ​ഴി​ന് 89,000 രൂ​പ​യും എ​ട്ടി​ന് 90,000 രൂ​പ​യും ഒ​മ്പ​തി​ന് 91,000 രൂ​പ​യും ക​ട​ന്നു.

തു​ട​ർ​ന്ന് 14ന് ​ഒ​റ്റ​യ​ടി​ക്ക് 2,400 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ വി​ല 94,000 ക​ട​ക്കു​ക​യും 17ന് 2,440 ​രൂ​പ ഉ​യ​ർ​ന്ന് 97,000 രൂ​പ​യെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല 28ന് 89,000 ​രൂ​പ​യി​ലും താ​ഴെ​വീ​ഴു​ക​യാ​യി​രു​ന്നു.

ന​വം​ബ​ർ തു​ട​ക്ക​ത്തി​ല്‍ 90,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. അ​ഞ്ചി​ന് 89,080 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് പ​ടി​പ​ടി​യാ​യി വി​ല ഉ​യ​ര്‍​ന്ന് 13ന് 94,000​ന് മു​ക​ളി​ല്‍ എ​ത്തി. പി​ന്നാ​ലെ ചാ​ഞ്ചാ​ടി​യ സ്വ​ർ​ണ​വി​ല മാ​സാ​വ​സാ​ന ദി​ന​മാ​യ 30ന് 95,000 ​ക​ട​ന്നു.

ഡി​സം​ബ​ർ തു​ട​ക്ക​ത്തി​ൽ വ​ൻ​കു​തി​പ്പി​നു ശേ​ഷം സ്വ​ർ​ണ​വി​ല പി​ന്നീ​ട് താ​ഴ്ന്നി​റ​ങ്ങു​ക​യും തി​രി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ഡി​സം​ബ​ർ 12ന് ​ഒ​റ്റ​യ​ടി​ക്ക് 1,400 രൂ​പ ഉ​യ​ർ​ന്ന് വീ​ണ്ടും 97,000 ക​ട​ന്ന് കു​തി​ച്ചു​യ​ർ​ന്നു. വീ​ണ്ടും കു​തി​പ്പ് തു​ട​ർ​ന്ന് 15ന് 99,000 ​ക​ട​ന്ന് പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി​യ​തി​നു ശേ​ഷം വീ​ണ്ടും ചാ​ഞ്ചാ​ട്ടം തു​ട​ർ​ന്നു.

ഡി​സം​ബ​ർ 23നാ​യി​രു​ന്നു സ്വ​ർ​ണ​വി​ല പ​വ​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു​ല​ക്ഷം രൂ​പ ക​ട​ന്ന​ത്. പി​ന്നീ​ട് കു​തി​പ്പ് തു​ട​ർ​ന്ന സ്വ​ർ​ണം റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഡി​സം​ബ​ർ 27ന് ​പ​വ​ന് 1,04,440 രൂ​പ എ​ന്ന ആ ​വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് വി​ല​യി​ലെ​ത്തി. പി​ന്നീ​ട് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ണ്ടാ​യ ക​ന​ത്ത ലാ​ഭ​മെ​ടു​പ്പ് സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഡി​സം​ബ​ർ 31ന് 98,920 ​രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പു​തു​വ​ർ​ഷ​പ്പി​റ​വി ദി​നം മു​ത​ൽ വി​ല കൂ​ടു​ന്ന​താ​ണ് ക​ണ്ട​ത്.

ഓ​ഹ​രി വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഔ​ൺ​സി​ന് 100.58 ഡോ​ള​ർ വ​ർ​ധി​ച്ച് 5,278.1 ഡോ​ള​റാ​ണ് രാ​ജ്യാ​ന്ത​ര​വി​ല. ഇ​തു വൈ​കാ​തെ 6,000 ഡോ​ള​റി​ലെ​ത്തി​യേ​ക്കും.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 310 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Related posts

Leave a Comment