റോബ് ജെറ്റൻ നെതർലാൻഡ്സ് പ്രധാനമന്ത്രി

ആം​സ്റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി റോ​ബ് ജെ​റ്റ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് 38കാ​ര​നാ​യ റോ​ബ് ജെ​റ്റ​ൻ.

സ്വ​ന്തം പാ​ർ​ട്ടി​യാ​യ ഡെ​മോ​ക്രാ​റ്റ്സ് 66 പാ​ർ​ട്ടി (ഡി66), ​പീ​പ്പി​ൾ​സ് പാ​ർ​ട്ടി ഫോ​ർ ഫ്രീ​ഡം ആ​ൻ​ഡ് ഡെ​മോ​ക്ര​സി (വി​വി​ഡി), ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (സി​ഡി​എ) എ​ന്നീ പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്നു​ള്ള സ​ഖ്യ​ക​ക്ഷി​സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​ബ് ഇ​ന്ന​ലെ സ്ഥാ​ന​മേ​റ്റു.

2017ൽ ​കേ​വ​ലം ഒ​രു സീ​റ്റ് നേ​ടി​യ സ്ഥാ​ന​ത്തു​നി​ന്നാ​ണ് ത​ന്‍റെ ഡെ​മോ​ക്രാ​റ്റ്സ് 66 പാ​ർ​ട്ടി (ഡി66) ​യെ ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 26 സീ​റ്റ് നേ​ടി നി​ർ​ണാ​യ​ക​ശ​ക്തി​യാ​ക്കി റോ​ബ് ജെ​റ്റ​ൻ മാ​റ്റി​യ​ത്. യൂ​റോ​പ്യ​ൻ അ​നു​കൂ​ലി​യാ​യ ഇ​ദ്ദേ​ഹം സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണ്. ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വും അ​ർ​ജ​ന്‍റൈ​ൻ ഹോ​ക്കി താ​രു​മാ​യ നി​ക്കോ​ളാ​സ് കീ​നാ​നാ​ണു പ​ങ്കാ​ളി.

Related posts

Leave a Comment