അ​സാ​മാ​ന്യ മെ​യ്‌​വ​ഴ​ക്കം വൈ​റ​ലാ​യി; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി

​​ഭാഗ്യ​​ല​​ക്ഷ്മി​​യെ ഭാ​​ഗ്യ​​വ​​തി​​യാ​​ക്കി​​യ​​ത് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യാ​​ണ്. ക​​രാ​​ട്ടെ, യോ​​ഗ, ക​​ള​​രി​​പ്പ​​യ​​റ്റ്, ബോ​​ഡി ബി​​ല്‍​ഡിം​​ഗ് തു​​ട​​ങ്ങി​​യ​​വ ചി​​ത്രീ​​ക​​രി​​ച്ച ഭാ​​ഗ്യ​​ല​​ക്ഷ്മി​​യു​​ടെ റീ​​ലു​​ക​​ൾ ഇ​​ന്ന് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ വൈ​​റ​​ലാ​​ണ്. അ​​യ​​ര്‍​ക്കു​​ന്നം കൂ​​ട്ടൂ​​ങ്ക​​ലി​​ല്‍ ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ​​യും ര​​ജി​​ത​​യു​​ടെ​​യും മ​​ക​​ളാ​​ണ് ബി. ​​ഭാ​​ഗ്യ​​ല​​ക്ഷ്മി.

അ​​ഞ്ചാം ക്ലാ​​സി​​ല്‍ പ​​ഠി​​ക്കു​​മ്പോ​​ള്‍ അ​​ച്ഛ​​ന്‍റെ താ​​ത്പ​​ര്യ​​ത്താ​​ല്‍ മാ​​ര്‍​ഷ്യ​​ല്‍ ആ​​ര്‍​ട്സ് പ​​രി​​ശീ​​ലി​​ക്കാ​​നി​​റ​​ങ്ങി​​യ ഭാ​​ഗ്യ​​ല​​ക്ഷ്മി​​യു​​ടെ അ​​സാ​​മാ​​ന്യ മെ​​യ്‌വ​​ഴ​​ക്ക​​ത്തി​​നു സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ നി​​റ​​യെ ലൈ​​ക്കു​​ക​​ളും ഷെ​​യ​​റു​​ക​​ളു​​മാ​​ണ്. തൊ​​ട്ട​​തെ​​ല്ലാം പൊ​​ന്നാ​​ക്കു​​ക എ​​ന്ന പ്ര​​മാ​​ണം ഈ 20​​കാ​​രി ജീ​​വി​​ത​​ത്തി​​ല്‍ അ​​ര്‍​ഥ​​പൂ​​ര്‍​ണ​​മാ​​ക്കിയിരിക്കുകയാണ്.

കോ​​ട്ട​​യം ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജി​​ല്‍ മൂ​​ന്നാം വ​​ര്‍​ഷ ഇം​​ഗ്ലീ​​ഷ് ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​യാ​​യ ഭാ​​ഗ്യ​​ല​​ക്ഷ്മി​​യു​​ടെ ജീ​​വി​​ത​​ം മാ​​റ്റി​​മ​​റി​​ച്ച​​ത് ക​​രാ​​ട്ടെ​​യും യോ​​ഗ​​യും ക​​ള​​രി​​യു​​മാ​​ണ്. പ​​ത്താം വ​​യ​​സി​​ലാ​​രം​​ഭി​​ച്ച പ​​രി​​ശീ​​ല​​നം ഇ​​പ്പോ​​ഴും തു​​ട​​രു​​ന്നു. ഇ​​ന്നും ഓ​​രോ പു​​തി​​യ കാ​​ര്യ​​ങ്ങ​​ള്‍ പ​​ഠി​​ക്കാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​ത്. ഫേ​​സ്ബു​​ക്കി​​ലും ഇ​​ന്‍​സ്റ്റ​​ഗ്രാ​​മി​​ലും വീ​​ഡി​​യോ പ​​ങ്കു​​വ​​യ്ക്കാ​​ന്‍ തു​​ട​​ങ്ങി​​യി​​ട്ട് ഒ​​രു വ​​ര്‍​ഷം മാ​​ത്ര​​മേ ആ​​യു​​ള്ളൂ.

യോ​​ഗ​​യി​​ല്‍ ദേ​​ശീ​​യ പു​​ര​​സ്‌​​കാ​​ര​​വും ക​​ള​​രി​​പ്പ​​യ​​റ്റി​​ലും ബോ​​ഡി ബി​​ല്‍​ഡിം​​ഗി​​ലും സം​​സ്ഥാ​​ന​​ത​​ല പു​​ര​​സ്‌​​കാ​​ര​​വും നേ​​ടി​​യി​​ട്ടു​​ള്ള ഭാ​​ഗ്യ​​ല​​ക്ഷ്മി​​യെ 2023 ല്‍ ​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ഉ​​ജ്വ​​ല ബാ​​ല്യ പു​​ര​​സ്‌​​കാ​​ര​​വും തേ​​ടി​​യെ​​ത്തി. പ​​ഠ​​ന​​ത്തി​​നൊ​​പ്പം മാ​​ര്‍​ഷ്യ​​ല്‍ ആ​​ര്‍​ട്സു​​മാ​​യി മു​​ന്നോ​​ട്ട് നീ​​ങ്ങാ​​നാ​​ണ് ആ​​ഗ്ര​​ഹ​​മെ​​ന്നും അ​​ന്ത​​ര്‍​ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ക എ​​ന്നു​​ള്ള​​താ​​ണ് ല​​ക്ഷ്യ​​മെ​​ന്നും ഭാ​​ഗ്യ​​ല​​ക്ഷ്മി പ​​റ​​ഞ്ഞു.

പ​​ഠ​​ന​​ത്തി​​നൊ​​പ്പം സ്‌​​കൂ​​ളു​​ക​​ളി​​ല്‍ യോ​​ഗ​​യും ക​​ള​​രി​​യും ഭാ​​ഗ്യ​​ല​​ക്ഷ്മി വി​​ദ്യാ​​ര്‍​ഥി​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്നു​​മു​​ണ്ട്.

  • റോ​​ബി​​ന്‍ ഏ​​ബ്ര​​ഹാം ജോ​​സ​​ഫ്

Related posts

Leave a Comment