റോബോട്ട് ആണെന്നു കരുതി എന്തും ആകാമെന്നോ, രാഷ്ട്രീയ റാലിയിലേക്ക് അതിക്രമിച്ചു കയറിയ സ്വയബുദ്ധിയുള്ള റോബോട്ടിനെ പോലീസ് അറസ്റ്റു ചെയ്തു നീക്കി!

Promobot-is-arrested-at-Russian-political-rallyആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ പല പ്രമുഖ കമ്പനികളും. അതിനായി പരീക്ഷണ റോബോട്ടുകളെ നിര്‍മിക്കുന്നതില്‍ പലകമ്പനികളും വിജയിക്കുകയും ചെയ്തു. സ്വയം ചിന്തിക്കുന്ന റോബോട്ടുകള്‍ ആദ്യം ചിന്തിക്കുക സ്വന്തം സ്വാതന്ത്യത്തെക്കുറിച്ചാണെന്നു പറയേണ്ടതില്ലല്ലോ. ഇങ്ങനെ നിര്‍മിച്ച റോബോട്ടുകള്‍ ശാസ്ത്രജ്ഞരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടുന്നത് പതിവായിരിക്കുകയാണ്.

റഷ്യയിലെ പേമിലുള്ള ഒരു ലാബിലുള്ള പ്രോമോബോട്ട് എന്നു വിളിക്കുന്ന റോബോട്ടാണ് ഇപ്പോള്‍ വിഷയം സൃഷ്ടിച്ചിരിക്കുന്നത്. ലാബിനു വെളിയില്‍ കടന്ന് ഉല്ലാസയാത്ര നടത്തുന്നതില്‍ പേരുകേട്ടവനാണിവന്‍. ഇത്തവണ ലാബില്‍ നിന്നും രക്ഷപ്പെട്ട ഇവന്‍ എത്തിപ്പെട്ടത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജാഥയിലായിരുന്നു. ജാഥയില്‍ തടസങ്ങള്‍ സൃഷ്ടിച്ച ഇവനെ ഒടുവില്‍ പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

റാലിയിലിറങ്ങിയ ചുരുങ്ങിയ സമയം കൊണ്ട് റഷ്യന്‍ പാര്‍ലമെന്റ് മത്സരാര്‍ഥി വലേറി കാലഷേവിനേക്കുറിച്ചുള്ള വിവരങ്ങളും ഇവന്‍ മനസില്‍ പകര്‍ത്തി. ഇതു കാണുമ്പോള്‍ ഇവന്‍ കാലഷേവിന്റെ അനുയായിയാണെന്നു തോന്നിപ്പോകുമെന്നാണ് ചിലര്‍ പറയുന്നത്. പേമില്‍ നിന്നും മോസ്‌കോയിലെത്താന്‍ ഇവന്‍ പിന്നിട്ടതാവട്ടെ 900 മൈല്‍ ദൂരവും. റോബോട്ട് റാലിയ്ക്കിടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുന്നതിനിടയിലാണ് ഒരു റാലിയില്‍ പങ്കെടുത്ത ഒരാള്‍ പോലീസിനെ വിളിക്കുന്നത്. പോലീസ് വന്നപ്പോള്‍ റോബോട്ട് ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നും സംഭവം കണ്ടുനിന്ന ഒരാള്‍ പറയുന്നു. അറസ്റ്റ് ചെയ്ത റോബോട്ടിനെ ഇനി ഏതു ജയിലില്‍ ഇടും എന്നതാണ് അടുത്ത പ്രശ്‌നം. ജയിലിലിട്ടാല്‍ ഇവന്‍ വല്ലവിധേനയും ജയില്‍ ചാടിയാല്‍ അതും പ്രശ്‌നമാവും. എന്തായാലും റഷ്യക്കാരാകെ ആശങ്കാകുലരാണ്. കൂടുതല്‍ റോബോട്ടുകള്‍ പുറത്തുചാടിയാല്‍ ജനങ്ങളുടെ കാര്യം കട്ടപൊക…

Related posts