കുടുംബത്തെ വെറുതേ വിടൂ! മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തുപറയുന്നു എന്ന് നോക്കാറില്ല; കളിക്കാരുടെ ഭാര്യമാരെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ല; രോഹിത് ശര്‍മ പറയുന്നു

മും​​ബൈ: ക​​ളി​​ക്കാ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ വി​​വാ​​ദ​​ങ്ങ​​ളി​​ലേ​​ക്ക് വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ന്ന​​തി​​നോ​​ടു യോ​​ജി​​ക്കു​​ന്നി​​ല്ലെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ. ക​​ളി​​ക്കാ​​രെ​​കു​​റി​​ച്ച് എ​​ന്തും വി​​മ​​ർ​​ശി​​ക്കാം. എ​​ന്നാ​​ൽ, ക​​ളി​​ക്കാ​​രു​​ടെ ഭാ​​ര്യ​​മാ​​രെക്കു​​റി​​ച്ച് വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ക്കു​​ന്ന​​ത് ശ​​രി​​യ​​ല്ല-

രോ​​ഹി​​ത് പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇംഗ്ലണ്ടി​​ൽ ന​​ട​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ടെ ത​​ന്‍റെ​​യും ക്യാപ്റ്റൻ വി​​രാ​​ട് കോ​​ഹ്‌ലിയു​​ടെ​​യും ഭാ​​ര്യ​​മാ​​രെ​​ക്കു​​റി​​ച്ച് ഉ​​യ​​ർ​​ന്ന വി​​മ​​ർ​​ശ​​നം സൂ​​ചി​​പ്പി​​ച്ചാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

ക​​ളി​​ക്കാ​​രെ പി​​ന്തു​​ണ​​യ്ക്കാ​​നും സ​​ന്തു​​ഷ്ട​​രാ​​ക്കാ​​നു​​മാ​​ണ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ടീ​​മി​​നൊ​​പ്പം സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. കോ​​ഹ്‌ലിയോ​​ടു ചോ​​ദി​​ച്ചാ​​ലും ഇ​​തേ അ​​ഭി​​പ്രാ​​യ​​മാ​​കും ല​​ഭി​​ക്കു​​ക​​യെ​​ന്നും രോ​​ഹി​​ത് പ​​റ​​ഞ്ഞു. അ​​നു​​വ​​ദി​​ച്ച​​തി​​ൽ കൂ​​ടു​​ത​​ൽ ദി​​വ​​സം ലോ​​ക​​ക​​പ്പി​​നി​​ടെ ചി​​ല ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ത​​ങ്ങി​​യ​​ത് വി​​വാ​​ദം ആ​​യി​​രു​​ന്നു.

കോ​​ഹ്‌ലിയു​​ടെ ഭാ​​ര്യ അ​​നു​​ഷ്ക ശ​​ർ​​മ​​യ്ക്ക് ഇ​​ന്ത്യ​​ൻ സെ​​ല​​ക്ട​​ർ ചാ​​യ കൊ​​ടു​​ക്കു​​ന്ന​​ത് ക​​ണ്ടു​​വെ​​ന്ന മു​​ൻ താ​​രം ഫ​​റൂ​​ഖ് എ​​ൻജിനി​​യ​​റു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലും ലോ​​ക​​ക​​പ്പി​​നി​​ടെ വ​​ൻ ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ രൂ​​ക്ഷ​​ഭാ​​ഷ​​യി​​ലാ​​യി​​രു​​ന്നു അ​​നു​​ഷ്ക​​യു​​ടെ പ്ര​​തി​​ക​​ര​​ണം.

Related posts