രോ​മാ​ഞ്ചം ഹി​ന്ദി​യി​ൽ; മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു

സൗ​ബി​ന്‍ ഷാ​ഹി​റി​നെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്ത രോ​മാ​ഞ്ചം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പാ​ണ് ക​പ്ക​പി. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സം​ഗീ​ത് ശി​വ​നാ​ണ് ചി​ത്രം ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.
ഹൊ​റ​ര്‍ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ൽ ഓ​ജോ ബോ​ര്‍​ഡ്

മു​ന്നി​ല്‍ വച്ച് ആ​ത്മാ​വി​നെ ക്ഷ​ണി​ക്കു​ന്ന ഒ​രു കൂ​ട്ടം യു​വ​ത്വ​ത്തെ​യാ​ണ് കാ​ണു​ന്ന​ത്. ബ്രാ​വോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജ​യേ​ഷ് പ​ട്ടേ​ൽ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളാ​യ ശ്രേ​യ​സ് ത​ൽ​പാ​ഡെ, തു​ഷാ​ർ ക​പൂ​ർ, സി​ദ്ധി ഇ​ദ്നാ​നി, സോ​ണി​യ റാ​ത്തി, ദി​ബേ​ന്ദു ഭ​ട്ടാ​ചാ​ര്യ, സാ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത് മെ​ഹ​ക്ക് പ​ട്ടേ​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ്.

ഛായാ​ഗ്ര​ഹ​ണം ദീ​പ് സാ​വ​ന്ത്, തി​ര​ക്ക​ഥ സൗ​ര​ഭ് ആ​ന​ന്ദ് ആ​ൻ​ഡ് കു​മാ​ർ പ്രി​യ​ദ​ർ​ശി, മ്യൂ​സി​ക് അ​ജ​യ് ജ​യ​ന്തി, എ​ഡി​റ്റ​ർ ബ​ണ്ടി നാ​ഗി, പി​ആ​ർ​ഒ പി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ചി​ത്രം ജൂ​ൺ റി​ലീ​സ് ആ​വു​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment