മ​ധ്യ​വ​യ​സ്ക​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്; ഒ​ളി​വി​ൽ​പ്പോ​യ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ഏ​റ്റു​മാ​നൂ​ര്‍: മ​ധ്യ​വ​യ​സ്ക​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കോ​ള​നി​യി​ല്‍ പേ​മ​ല​മു​ക​ളേ​ല്‍ ബി​നീ​ഷി​നെ (29)യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്താ​യ മ​ഹേ​ഷും ചേ​ര്‍​ന്നു ജ​നു​വ​രി​യി​ൽ ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മു​ഖ​ത്തു മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ​ശേ​ഷം ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍​ക്കു മ​ധ്യ​വ​യ​സ്ക​യോ​ടു മു​ന്‍ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണം. കേ​സി​ൽ മ​ഹേ​ഷി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ശ​ക്ത​മാ​യ തി​ര​ച്ചി​ലി​ലാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​പ്ര​തി​കൂ​ടി പി​ടി​യി​ലാ​കു​ന്ന​ത്.

Related posts

Leave a Comment