റൊ​​മാ​​രി​​യൊ തി​​രി​​ച്ചെ​​ത്തു​​ന്നു

റി​​യൊ: ബ്ര​​സീ​​ൽ ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ള​​ർ റൊ​​മാ​​രി​​യൊ 58-ാം വ​​യ​​സി​​ൽ ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്താ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. റി​​യൊ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ൾ ക്ല​​ബ്ബി​​നു​​വേ​​ണ്ടി ക​​ളി​​ക്കാ​​ൻ റൊ​​മാ​​രി​​യൊ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

ക്ല​​ബ്ബി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റും റൊ​​മാ​​രി​​യൊ​​യാ​​ണ്. 1994 ഫി​​ഫ ലോ​​ക​​ക​​പ്പ് ജേ​​താ​​വാ​​യ റൊ​​മാ​​രി​​യൊ ര​​ണ്ടാം ഡി​​വി​​ഷ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പാ​​യ ക​​രി​​യോ​​ക്ക​​യി​​ൽ ക​​ളി​​ച്ചേ​​ക്കും.

മ​​ക​​ൻ റൊ​​മ​​റീ​​നോ​​യ്ക്കൊ​​പ്പം ക​​ളി​​ക്ക​​ണം എ​​ന്ന ആ​​ഗ്ര​​ഹം റൊ​​മാ​​രി​​യൊ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ റൊ​​മ​​റീ​​നോ​​യെ അ​​മേ​​രി​​ക്ക എ​​ഫ്സി അ​​ടു​​ത്തി​​ടെ ടീ​​മി​​ലെ​​ത്തി​​ച്ചി​​രു​​ന്നു. 2009 ന​​വം​​ബ​​റി​​ൽ അ​​മേ​​രി​​ക്ക എ​​ഫ്സി​​ക്കു വേ​​ണ്ടി​​യാ​​ണ് റൊ​​മാ​​രി​​യൊ അ​​വ​​സാ​​ന​​മാ​​യി മൈ​​താ​​ന​​ത്ത് ഇ​​റ​​ങ്ങി​​യ​​ത്

Related posts

Leave a Comment