ന്യൂ​സീ​ല​ൻ​ഡ് വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ലൂ​ക്ക് റോ​ഞ്ചി വി​ര​മി​ച്ചു

ronjiവെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സീ​ല​ൻ​ഡി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ലൂ​ക്ക് റോ​ഞ്ചി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. കു​ടും​ബ ജീ​വി​ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ക​ളി മ​തി​യാ​ക്കു​ന്ന​തെ​ന്ന് റോ​ഞ്ചി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​രു​മെ​ന്ന് 36കാ​ര​നാ​യ റോ​ഞ്ചി വ്യ​ക്ത​മാ​ക്കി.

2013ലാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി റോ​ഞ്ചി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നാ​ല് ടെ​സ്റ്റു​ക​ളി​ലും 67 ഏ​ക​ദി​ന​ങ്ങ​ളി​ലും 32 ട്വ​ന്‍റി-20​യി​ലും റോ​ഞ്ചി കി​വീ​സി​നാ​യി ക​ളി​ച്ചു. 2015 ലോ​ക​ക​പ്പ് ഫൈ​ന​ൽ വ​രെ​യ​ത്തി​യ ന്യൂ​സീ​ല​ൻ​ഡ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു റോ​ഞ്ചി.

2014-15ൽ ​ഡു​നെ​ഡി​നി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ 99 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 170 റ​ണ്‍​സ് നേ​ടി​യ​ത് റോ​ഞ്ചി​യു​ടെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്കു വേ​ണ്ടി​യാ​ണ് ലൂ​ക്ക് റോ​ഞ്ചി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2008-2009 വ​ർ​ഷ​ങ്ങ​ളി​ൽ ഓ​സീ​സി​നാ​യി നാ​ല് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ൻ​റി-20​യും ക​ളി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് സ്വ​ദേ​ശ​മാ​യ ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് റോ​ഞ്ചി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Related posts