മാനം കറുക്കുമ്പോൾ ഇനി ആധിവേണ്ട..! വാർത്ത തുണയായി, അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ന​ല്കാ​ൻ സു​മ​ന​സു​ക​ൾ എ​ത്തി​;  റോസമ്മ​യ്ക്കും മ​ക്ക​ൾ​ക്കുംസ്വ​പ്ന​ഭ​വ​നം യാ​ഥാ​ർ​ഥ്യ​മാ​കും

 

എ​ട​ത്വ: ആ​കാ​ശ​ത്ത് കാ​ർ​മേ​ഘം ഉ​രു​ണ്ടു​കൂ​ടു​ന്പോ​ൾ വീ​ട്ട​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ഇ​നി ആധി ഉ​ണ്ടാ​കേ​ണ്ട. ദീ​പി​ക വാ​ർ​ത്ത തു​ണ​യാ​യ​തോ​ടെ വി​ധ​വ​യാ​യ റോ​സ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും സ്വ​പ്ന​ഭ​വ​നം യാ​ഥാ​ർ​ഥ്യ​മാ​കും. അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ന​ല്കാ​ൻ സു​മ​ന​സു​ക​ൾ എ​ത്തി​യ​പ്പോ​ൾ വീ​ട്ട​മ്മ​യു​ടെ ക​ണ്ണു​ക​ളി​ൽ ആ​ന​ന്ദാ​ശ്രു.

ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സൗ​ഹൃ​ദ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത അ​റി​ഞ്ഞു ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ന​ന്നാ​ക്കി കൊ​ടു​ക്കാ​ൻ വീ​ട്ടി​ൽ എ​ത്തി നി​ല്ക്കു​ന്പോ​ളാ​ണ് ദൈ​വ​നി​ശ്ച​യ​മെ​ന്നോ​ണം വി​കാ​സ​വാ​ണി ഡ​യ​റ​ക്ട​റും നൂ​റ​നാ​ട് സെ​ന്‍റ് ജോ​ണ്‍​സ് ആ​ശ്ര​മ അം​ഗ​വു​മാ​യ ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ വി​രു​പ്പി​ൽ റോ​സ​മ്മ​യു​ടെ വീ​ടി​ന്‍റെ അ​വ​സ്ഥ ഇ​ന്ന​ലെ രാ​വി​ലെ ദീ​പി​ക​യി​ൽ നി​ന്ന് വാ​യി​ച്ച​ശേ​ഷം ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ ദീ​പി​ക ഓ​ഫീ​സി​ൽ വി​ളി​ച്ചു തി​ര​ക്കി വി​ലാ​സ​മെ​ടു​ത്ത് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

അ​ച്ച​നെ​ത്തി​യ​തോ​ടെ സൗ​ഹൃ​ദ വേ​ദി പ്ര​വ​ർ​ത്ത​ക​ർ അ​തു​വ​രെ​യു​ള്ള ആ​ലോ​ച​ന​ക​ൾ​ക്കെ​ല്ലാം മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു. ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ വീ​ടി​നു വേ​ണ്ടു​ന്ന ക​ല്ലും ഇ​ഷ്ടി​ക​യും സി​മ​ന്‍റും ജി.​ഐ. ഷീ​റ്റും വാ​ഗ്ദാ​നം ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി സി​റ്റൗ​ട്ട് ഉ​ൾ​പ്പ​ടെ അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ർ​മി​ക്കാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ ശി​ല ആ​ശീ​ർ​വ​ദി​ച്ച് പാ​കി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ആ​ന​പ്ര​ന്പാ​ൽ തെ​ക്ക് നി​ത്യ​സ​ഹാ​യ മാ​താ മ​ല​ങ്ക​ര കാ​തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ആ​ലു​ങ്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​ന്‍റ് തോ​മ​സ് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ർ​ച്ച്, നി​ര​ണം ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജു മാ​ത്യു അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൗ​ഹൃ​ദ വേ​ദി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ഏ​ബ്ര​ഹാം, ജെ​യിം​സ് ചീ​രം​കു​ന്നേ​ൽ, വി​ൻ​സ​ൻ പൊ​യ്യാ​ലു​മാ​ലി​ൽ, സു​രേ​ഷ് പ​രു​ത്തി​ക്ക​ൽ, മ​നു സ​ന്തോ​ഷ്, സ​ജി കൈ​പ്പ​ള്ളി​മാ​ലി​ൽ, സ​ജ​ൻ ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment