കേ​ര​ളാ പോ​ലീ​സി​നും നാ​ടി​നും അ​ഭി​മാ​നിക്കാം… കയറിക്കിടക്കാൻ ഒരു തുണ്ടുഭമിക്കായ് അപേക്ഷയുമായെത്തിയ കു​ട്ടി​പ്പോ​ലീ​സി​ന് ഭൂ​മി ന​ൽ​കി എ​എ​സ്ഐ


കാ​യം​കു​ളം: സ്വ​ന്ത​മാ​യി വീ​ട് നി​ർ​മി​ക്കാ​ൻ ഭൂ​മി​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന് വീ​ട് നി​ർ​മി​ക്കാ​ൻ ഭൂ​മി ദാ​നം ചെ​യ്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മാ​തൃ​ക. കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഹാ​രി​സാ​ണ് ത​ന്‍റെ ഭൂ​മി​യു​ടെ ഒ​രു ഭാ​ഗം ഭൂ​ര​ഹി​ത​നാ​യ കു​ട്ടി​പ്പോ​ലീ​സി​ന് പ​കു​ത്തു​ന​ൽ​കി കേ​ര​ളാ പോ​ലീ​സി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യ​ത്.

കാ​യം​കു​ളംബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​മാ​യ രാ​ഹു​ൽ ത​നി​ക്കു വീ​ടു​വ​യ്ക്കാ​ൻ ഒ​രു തു​ണ്ട് ഭൂ​മി​വേ​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ​യും സ​മീ​പി​ച്ചു.

അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​ക്കും സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​ക്കും ന​ൽ​കി.

ഈ ​വി​വ​ര​മ​റി​ഞ്ഞ കാ​യം​കു​ളം സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യും, ജ​ന​മൈ​ത്രി​യു​ടെ ചു​മ​ത​ല​ക്കാ​ര​നു​മാ​യ ഹാ​രി​സ് ത​ന്‍റെ വ​ള്ളി​കു​ന്ന​ത്തെ ഭൂ​മി​യി​ൽ നി​ന്നും അ​ഞ്ചു​സെ​ന്‍റ് വ​സ്തു രാ​ഹു​ലി​നു വീ​ട് നി​ർ​മി​ക്കാ​ൻ ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഈ ​മാ​സം 29 ന് ​പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ രാ​ഹു​ലി​ന് വ​സ്തു കൈ​മാ​റും.

Related posts

Leave a Comment