സി യു സൂണിലെ ജിമ്മി! മൂത്തോന്‍, കപ്പേള, ചോക്ക്ഡ്, സി യു സൂണ്‍… തന്നിലെ നടനെ അടയാളപ്പെടുത്തുന്ന സിനിമ കളിലൂടെയാണ് റോഷന്‍ മാത്യുവിന്റെ അഭിനയയാത്രകള്‍…

ടി.ജി.ബൈജുനാഥ്

“ഷൂ​ട്ടിംഗ് തു​ട​ങ്ങി​യ ദി​വ​സം ത​ന്നെ ഞാ​ൻ മ​ഹേ​ഷേ​ട്ട​നൊ​പ്പം ഏ​റെ കം​ഫ​ർ​ട്ട​ബി​ളാ​യി. കാ​ര​ണം, അദ്ദേഹം വളച്ചുകെട്ടലുകളില്ലാതെ യാണു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

ന​മ്മ​ൾ ചെ​യ്ത​തി​ൽ വ​ർ​ക്കാ​വാ​ത്ത​ത് എ​ന്ത്, എ​ന്തു​കൊ​ണ്ട് എ​ന്ന​തു 100 ശ​ത​മാ​നം വ്യക്തമായി പ​റ​ഞ്ഞു​ത​ന്നു. അ​തി​ന​പ്പു​റ​ം ന​മ്മ​ളാ​യി കാ​ടു​ക​യ​റി ചി​ന്തി​ക്കേ​ണ്ടി വന്നില്ല. മ​ഹേ​ഷേ​ട്ട​ന്‍റെ ഡ​യ​റ​ക്്ഷ​നി​ൽ കു​റ​ച്ചു​ദി​വ​സം കൂ​ടി വ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് ഷൂട്ടിംഗ് ക​ഴി​ഞ്ഞ​പ്പോ​ൾ തോ​ന്നി…”

മഹേഷ് നാരായണൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച സി യു സൂണിൽ കേന്ദ്രകഥാപാത്രം ജിമ്മിയായി വേഷമിട്ട യുവനടൻ റോഷൻ മാത്യു സംസാരിക്കുന്നു.

സി യു സൂണിലേക്ക് എത്തിയത്…?

ലോ​ക്ഡൗ​ണി​നി​ടെ ഒ​രു ദി​വ​സം ഫ​ഹ​ദ് വി​ളി​ച്ചു. സി യു സൂൺ എന്ന ​പ​രീ​ക്ഷ​ണ സി​നി​മ​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞു. ദർശനയുണ്ടാകുമെന്നും മഹേഷ് നാരായണനാണു സംവിധാനം ചെയ്യു ന്നതെന്നും പറഞ്ഞു. ഞാ​ൻ ഓ​കെ പ​റ​ഞ്ഞു. ആ ​കോ​ൾ വ​ന്ന​പ്പോ​ൾ​ത്ത​ന്നെ തീ​രു​മാ​ന​മൊ​ക്കെ റെ​ഡി​യാ​യി​രു​ന്നു. എ​ന്തി​നാ​ണു വി​ളി​ക്കു​ന്ന​തെ​ങ്കി​ലും ഞാ​നു​ണ്ട് എ​ന്നുറപ്പിച്ചി​രു​ന്നു.

‘സി ​യു സൂ​ണ്‍’ എത്രത്തോളം വെല്ലുവിളികളുള്ള സിനിമയായിരുന്നു..?

ഞാ​ൻ ചെ​യ്ത നാ​ട​ക​ങ്ങ​ളോ സി​നി​മ​ക​ളോ പോ​ലെ​യ​ല്ല ഇ​തു ഫീ​ൽ ചെ​യ്ത​ത്. പു​തി​യ ഒ​രു കാ​ര്യം ചെ​യ്യു​ന്ന​തു പോ​ലെ​ തോന്നി. ഫോ ണ്‍, വീ​ഡി​യോ കോ​ൾ എന്നിവയിലൊക്കെ അ​ത്ര​ത്തോ​ളം കം​ഫ​ർ​ട്ട​ബി​ള​ല്ല ഞാ​ൻ. പ​ല​പ്പോ​ഴും ഫോ​ണി​ൽ ഓ​ഡി​ഷ​നു​ക​ൾ ഷൂ​ട്ട് ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

അ​പ്പോ​ൾ​ത്ത​ന്നെ എ​നി​ക്ക് അ​ണ്‍​കം​ഫ​ർ​ട്ട​ബി​ൾ ഫീ​ലിം​ഗാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തി​ലേ​ക്കു വ​ന്ന​പ്പോ​ൾ അ​തു ചെ​റു​താ​യി പേ​ടി​പ്പി​ച്ചി​രു​ന്നു.

ഈ ​പ്രോ​ജ​ക്ടി​ന്‍റെ ഏ​റ്റ​വും എ​ഗ്സൈ​റ്റിം​ഗ് ആ​യ കാ​ര്യ​വും അ​തി​നു​ണ്ടാ​യി​രു​ന്ന ഈ ​ബു​ദ്ധി​മു​ട്ടു​ക​ളാ​യി​രു​ന്നു. ഏതു പ്ര​ശ്ന​ത്തി​നും എ​ല്ലാ​വ​രും ഒ​രു​മി​ച്ചാണു പ​രി​ഹാ​രം ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും ആ​ശ​യ​ങ്ങ​ൾ​ക്ക് അ​വി​ടെ സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു.

‘കൂ​ടെ’​യി​ൽ ന​സ്റി​യ പെ​യ​ർ. ‘സി ​യു സൂ​ണി​’ൽ ഫ​ഹ​ദി​നൊ​പ്പം പ്രൊ​ഡ്യൂ​സ​ർ…​എ​ന്തു വ്യ​ത്യാ​സ​മാ​ണു തോ​ന്നി​യ​ത്..?

ന​സ്റി​യ​യാ​ണ് പ്രൊ​ഡ​ക്്ഷ​ൻ ഡി​സൈ​ൻ ചെ​യ്ത​തും ഫഹദിനൊപ്പം സി യു സൂൺ പ്രൊ ഡ്യൂസ് ചെയ്തതും.

അ​വ​രു​ടെ വീ​ട്ടി​ൽ​ക്ക​യ​റി ഷൂ​ട്ട് ചെ​യ്ത് ഇ​റ​ങ്ങി​യ ഒ​രു ഫീ​ലിം​ഗാ​യി​രു​ന്നു. കാ​ര​ണം, ന​സ്റി​യ​യു​ടെ ഫ്ളാ​റ്റി​ലും അ​ടു​ത്ത മൂ​ന്ന് അ​പ്പാ​ർ​ട്മെ​ന്‍റു​ക​ളി​ലു​മാ​ണ് സി ​യു സൂ​ണ്‍ ചി​ത്രീ​ക​രി​ച്ച​ത്. ‘കൂ​ടെ’ മു​ത​ലേ ഞാ​നും ന​സ്റി​യ​യും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ന​സ്റി​യ​യ്ക്കൊ​പ്പം ഏ​റെ കം​ഫ​ർ​ട്ട​ബി​ളു​മാ​ണ്.

‘കൂ​ടെ’ സിനിമ ക​ഴി​ഞ്ഞു ര​ണ്ടു​കൊ​ല്ല​ത്തി​നി​ടെ സി​നി​മാ​കാ​ര്യ​ങ്ങ​ളൊ​ന്നു​മ​ല്ലാ​തെ ത​ന്നെ സൗ​ഹൃ​ദ സ​മാ​ഗ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ ​ഫീ​ലിം​ഗ് ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യി​ലും തു​ട​രു​ന്ന​ത്. ന​സ്റി​യ പ്രൊ​ഡ്യൂ​സ​ർ ആ​യ​തു​കൊ​ണ്ട് അ​ത്ത​രം ബ​ന്ധ​ങ്ങ​ളി​ലൊ​ന്നും പ്ര​ത്യേ​കി​ച്ചു മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ല.

ഫ​ഹ​ദിനൊപ്പമുള്ള അനുഭവങ്ങൾ..?

ആ​ദ്യ​ത്തെ സ്ക്രി​പ്റ്റ് വാ​യ​ന മു​ത​ൽ ഷൂ​ട്ടിം​ഗ് തീരും വ​രെ ഫ​ഹ​ദ് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഞാ​നും ദ​ർ​ശ​ന​യു​മാ​യു​ള്ള സീ​ൻ ആ​ണെ​ങ്കി​ൽ പോ​ലും ഫ​ഹ​ദ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നെ ഏ​റെ ഇ​ൻ​സ്പ​യ​ർ ചെ​യ്ത ഒ​രാ​ക്ട​റാ​ണു ഫ​ഹ​ദ്.

ഓ​രോ പ​ട​വും ക​ണ്ടുക​ഴി​ഞ്ഞ് അ​തി​ൽ എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ള​രെ ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ ഞാ​ൻ ഫ​ഹ​ദി​നു മേ​സ​ജ് ചെ​യ്യു​മാ​യി​രു​ന്നു. എ​പ്പോ​ഴും അ​തി​നു മ​റു​പ​ടി കി​ട്ടി​യി​രു​ന്നു. ‘കൂ​ടെ​’യു​ടെ സ​മ​യ​ത്ത് ഫ​ഹ​ദി​നെ കാ​ണ​ണ​മെ​ന്നും സം​സാ​രി​ക്ക​ണ​മെ​ന്നും ന​സ്റി​യ​യോ​ടു നി​ര​ന്ത​രം പ​റ​ഞ്ഞാ​ണ് ഫ​ഹ​ദി​നു മെ​സേ​ജ് അ​യ​യ്ക്കു​ന്ന പ​രി​പാ​ടി​ തു​ട​ങ്ങി​യ​ത്.

‘സി ​യു സൂ​ണി​’ൽ ദ​ർ​ശ​ന​യു​മാ​യു​ള്ള കോം​ബി​നേ​ഷ​ൻ
ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​വ​ല്ലോ..?

2010 മുതൽ 2014 വരെ ചെ ന്നൈയിൽ നാടകം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്ക ളായത്. അ​വി​ടെ നാ​ട​ക​ത്തി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഞാ​ൻ ദ​ർ​ശ​ന​യു​ടെ​യും ദ​ർ​ശ​ന എ​ന്‍റെ​യും നാ​ട​ക​ങ്ങ​ൾ ക​ണ്ടി​രു​ന്നു.

ദ​ർ​ശ​ന ഏ​റെ ടാ​ല​ന്‍റു​ക​ളു​ള്ള ഒ​രാ​ക്ട​റാ​ണെ​ന്ന് അ​ന്നേ അ​റി​യാ​മാ​യി​രു​ന്നു. അ​ത്ര​മേ​ൽ റി​യ​ലി​സ്റ്റി​ക്കാ​യി സ്റ്റേ​ജി​ൽ പെ​ർ​ഫോം ചെ​യ്യു​ന്ന ദ​ർ​ശ​ന​യ്ക്കു സി​നി​മ​യി​ൽ ഏ​റെ ന​ന്നാ​യി ചെ​യ്യാ​നാ​കു​മെ​ന്നും തോ​ന്നി​യി​രു​ന്നു.

വ​ർ​ഷ​ങ്ങളായി ദ​ർ​ശ​ന അ​ടു​ത്ത സു​ഹൃ​ത്താ​യി തു​ട​രു​ന്നു. ഇ​തു​വ​രെ​യു​ള്ള ജീ​വി​ത​വ​ഴി​ക​ളെ​ക്കു​റി​ച്ച് പ​ര​സ്പ​രം അ​റി​യാ​വു​ന്ന​വ​രാ​ണു ഞ​ങ്ങ​ൾ. ഒ​ടു​വി​ൽ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് കൊ​ച്ചി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഞ​ങ്ങ​ൾ ‘എ ​വെ​രി നോ​ർ​മ​ൽ ഫാ​മി​ലി’ എ​ന്ന നാ​ട​കം ചെ​യ്ത​ത്.

പ​ര​സ്പ​രം സംസാരിച്ച ശേഷമാ ണ് ഞാ​നും ദ​ർ​ശ​ന​യും സി​നി​മ​ക​ൾ ചെ​യ്യാറുള്ളത്.​ സി​നി​മാ​ക്കാ​ർ എ​ന്ന രീ​തി​യി​ല​ല്ല ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗഹൃ​ദം. സി​നി​മ​യ്ക്കും നാ​ട​ക​ത്തി​നു​മൊ​ക്കെ മു​ന്നേ​ ഞ​ങ്ങ​ൾ നല്ല
സു​ഹൃ​ത്തു​ക്ക​ളാ​ണ്.

‘കപ്പേള’യിലെ അനുഭവങ്ങൾ ….

‘വർത്തമാനം’ എന്ന പടത്തിന്‍റെ സെറ്റിൽ വച്ചാ ണ് കപ്പേളയുടെ കഥ കേട്ടത്. മുസ്തഫ അവി ടെ വന്നിരുന്നു. കഥ എഗ്സൈറ്റിംഗായി തോ ന്നി. അന്നയും ശ്രീനാഥ് ഭാസിയുമാണ് മറ്റു പ്രധാന വേഷങ്ങളിലെന്നു കേട്ടപ്പോൾ എനി ക്കതു പോസിറ്റീവായി തോന്നി. അന്നയും ഭാസിയുമായ ുള്ള ഷൂട്ട് ഞാൻ ഏറെ എൻജോയ് ചെയ്തു. യംഗ് എൻജറ്റിക് ടീം ആയിരുന്നു.

സിനിമാറ്റോഗ്രാഫർ ജിംഷി ഖാലിദ്, ഡയറക്ടർ മുസ്തഫ… എല്ലാവരിലുമുണ്ടായിരുന്നു ആ എനർജി. പടം തിയറ്ററിൽ കണ്ടപ്പോഴാണ് അതിൽ മുസ്തഫയും ജിംഷി ഖാലിദും എ ഡിറ്റർ നൗഫലിക്കയും മ്യൂസിക് ചെയ്ത സു ഷിനും ആഡ് ചെയ്ത കുറേ കാര്യങ്ങൾ ഞാൻ കണ്ടത്. അതാണു പിന്നീടു പടത്തിന്‍റ ഹൈ ലൈറ്റായി തോന്നിയത്.

ക്രൂ വളരെ മനോഹ രമായി വർക്ക് ചെയ്തതിനാൽ ഒരുപാടു ഗുണം കിട്ടിയ ഒരു പടമാണു കപ്പേള. അങ്ങനെയൊരു ടീമിന്‍റെ കൂടെ വർക്ക് ചെയ്യാനാണല്ലോ നമ്മളെല്ലാവരും ആഗ്രഹി ക്കുന്നത്.

മൂത്തോനിൽ പ്രേ​ക്ഷ​ക പ്ര​തീ​ക്ഷ​ക​ളോ​ടു നീ​തി പു​ല​ർ​ത്തു​ന്ന രീ​തി​യി​ൽ അ​മീ​റി​നെ അ​വ​ത​രി​പ്പി​ക്കാനായോ?​

ന​മ്മ​ൾ ഒ​രു വ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ, അ​തു റി​ലീ​സാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്പോ​ൾ അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് അ​തി​ലു​ണ്ടാ​കു​മോ എ​ന്ന് ആ​ലോ​ചി​ക്കു​ന്ന​തു വ​ലി​യ തെ​റ്റാ​ണ്.

അ​നാ​വ​ശ്യ​മാ​യ ടെ​ൻ​ഷ​നു​മാ​ണ​ത്. ന​മ്മ​ൾ ചെ​യ്യു​ന്ന ഒ​രു കാ​ര്യം കൊ​ണ്ട് എ​പ്പോ​ഴും എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നാ​വുമെ​ന്നും തോ​ന്നു​ന്നി​ല്ല.

ഗീ​തു​വി​നു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ഒ​രു പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ​യാ​ണ്. അ​ത് ആ​ണും ആ​ണും ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​ണോ ആ​ണും പെ​ണ്ണും ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​ണോ എ​ന്ന​തു ര​ണ്ടാ​മ​ത്തെ കാ​ര്യം. ന​മ്മ​ൾ പു​റ​ത്തു നി​ന്നു നോ​ക്കു​ന്പോ​ഴാ​ണ് അ​ത് ആ​ണും ആ​ണും ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​കു​ന്ന​ത്. അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തു പ്ര​ണ​യം മാ​ത്ര​മാ​ണ്.

പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ഞ്ജ​ലി മേ​നോ​ൻ, ഗീ​തു മോ​ഹ​ൻ​ദാ​സ്, മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, അ​നു​രാ​ഗ് ക​ശ്യ​പ്, ആഷിക് അബു തു​ട​ങ്ങി​യ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​വും മമ്മൂട്ടി, വിനായകൻ, പാർവതി, പൃ​ഥ്വി​രാ​ജ്, ഫ​ഹ​ദ് ഫാ​സി​ൽ, നി​വി​ൻ പോ​ളി തു​ട​ങ്ങി​യ അഭിനേതാക്കൾക്കൊ പ്പവും സി​നി​മ​ക​ൾ. ഇ​തു സം​ഭ​വി​ക്കുകയായിരുന്നോ? അ​തോ പ്ലാ​നിം​ഗാ​ണോ….?

ആ​ദ്യത്തെ ഒ​ന്നു ര​ണ്ടു സി​നി​മ​ക​ൾ ചെ​യ്യു​ന്പോ​ൾ ഇ​തു ക​രി​യ​റാ​യി ആ​ലോ​ചി​ച്ചി​രു​ന്നി​ല്ല. ‘ആ​ന​ന്ദം’ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സി​നി​മ​യി​ൽ ഒ​രു ഭാ​വി​യു​ണ്ടോ എ​ന്നൊക്കെ ചിന്തിച്ചു തുടങ്ങി യത്. അ​പ്പോ​ൾ മു​ത​ൽ ഇ​തു​വ​രെ​യും കി​ട്ടു​ന്ന വ​ർ​ക്കു​ക​ളൊ​ക്കെ​യും ക​ഴി​യു​ന്ന​ത്ര ഭം​ഗി​യായി ചെ​യ്യാ​നാ​ണു നോ​ക്കു​ന്ന​ത്.

എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ഡയറക്ടേഴ്സും ആ​ർ​ട്ടി​സ്റ്റു​ക​ളും ടെ​ക്നീ​ഷ​ൻ​സു​ം ഏറെയുണ്ട് മ​ല​യാ​ള​ത്തി​ൽ. എന്‍റെ മനസിൽ അങ്ങനെയൊരു ലിസ്റ്റുണ്ട്.

ഇ​വ​രു​ടെ കൂ​ടെ​യൊ​ക്കെ എ​ന്നെ​ങ്കി​ലും വ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കാ​റു​ണ്ട്. അതിൽ നിന്നു കുറച്ചൊക്കെയാണു നടന്നിട്ടുള്ളത്. ആ ​ലി​സ്റ്റി​ൽ പു​തി​യ ആ​ളു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. അ​തു മാ​ത്ര​മാ​ണ് പ്ലാ​നിം​ഗ് എ​ന്ന രീ​തി​യി​ൽ ഞാ​ൻ ചെ​യ്തി​
ട്ടു​ള്ള​ത്.

അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ ‘ചോ​ക്ക്ഡി’ൽ നായകൻ. ബോളിവുഡ് അനുഭവങ്ങൾ മലയാളത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ്…?
മ ൂ​ത്തോ​നും തൊ​ട്ട​പ്പ​നും ക​ഴി​ഞ്ഞാ​ണ് ചോ​ക്ക്ഡ് ചെ​യ്യാ​ൻ പോ​യ​ത്.

അവയിൽ നി​ന്ന് ഏ​റെ വ്യ​ത്യാ​സ​മു​ള്ള ഫീ​ലിം​ഗ് ആ​യി​രു​ന്നി​ല്ല അ​വി​ടെ. പ​തി​വു ബോ​ളി​വു​ഡ് പ​ട​ങ്ങ​ളി​ൽ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ് അ​നു​രാ​ഗ് സാ​റി​ന്‍റെ സെ​റ്റും വ​ർ​ക്കിം​ഗ് രീ​തി​യും.

ഏ​റെ ത​യാ​റെ​ടു​പ്പു​ക​ൾ ചെ​യ്യു​ന്നു​ണ്ടോ എ​ന്ന് അദ്ദേഹം ചോ​ദി​ച്ചു. അ​തേ എ​ന്നു ഞാ​ൻ. എ​ങ്കി​ൽ ഇ​നി അതെ ല്ലാം ഒ​ഴി​വാ​ക്കൂ. സ്ക്രി​പ്റ്റ് വാ​യി​ക്കേ​ണ്ട. വെ​റു​തേ എ​ങ്ങോ​ട്ടെ​ങ്കി​ലു​മൊ​ക്കെ ന​ട​ന്നി​റ​ങ്ങു​ന്ന​തു പോ​ലെ രാ​വി​ലെ ഇ​റ​ങ്ങു​ക. സീ​നാ​കു​ന്പോ​ൾ കോ​സ്റ്റ്യൂം ത​രും.

അ​വ​ർ അ​ങ്ങോ​ട്ടു വി​ളി​ക്കും. അ​വി​ടെ വ​ന്നാ​ൽ മാ​ത്രം മ​തി. വേ​റെ ഒ​ന്നും ചെ​യ്യേ​ണ്ട – അനുരാഗ് സാർ പറഞ്ഞു. അ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​ൻ എ​നി​ക്കു ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​നി​ക്ക​തു തന്നത് അദ്ദേ ഹമാണ്.

വി​ക്ര​മിന്‍റെ ‘കോ​ബ്ര’​യി​ലെ അനുഭവങ്ങൾ….?

എ​ഡി​റ്റ​ർ വി​വേ​ക് ഹ​ർ​ഷ​ൻ വ​ഴി​യാ​ണ് വി​ക്രം സാ​റി​ന്‍റെ പു​തി​യ പ​ടം കോ​ബ്ര​യി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​ത്. ഞാ​ൻ ഇ​തുവ​രെ ചെ​യ്ത എ​ല്ലാ സി​നി​മ​ക​ളെ​യും​കാ​ൾ വ​ലി​യ സ്കെ​യി​ലി​ലു​ള്ള പ​ട​മാ​ണ്. ചെ​ന്നൈ​യി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്.

അ​തി​ലെ ക​ഥാ​പാ​ത്രം എ​നി​ക്ക് ഇ​ന്‍റ​റ​സ്റ്റിം​ഗ് ആ​യി തോ​ന്നി. പ​ട​ത്തി​ന്‍റെ 70 ശ​ത​മാ​ന​ത്തോ​ളം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു. അ​പ്പോ​ഴേ​ക്കും ലോ​ക്ഡൗ​ണ്‍ വ​ന്നു.

എ​ന്‍റെ ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലും ചി​ത്രീ​ക​രി​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് ഞാ​ൻ അ​തി​ൽ വ​ർ​ക്ക് ചെ​യ്ത​ത്. അ​തി​നകം അ​ദ്ദേ​ഹ​വു​മാ​യി ഒ​ന്നു ര​ണ്ട് ഷോ​ട്ടു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഫ്രീ​യാ​കു​ന്പോ​ൾ എ​പ്പോ​ഴെ​ങ്കി​ലും ഞാ​ൻ അ​ങ്ങോ​ട്ടു​വ​ന്നു ക​ണ്ടോ​ട്ടെ എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റി​നോ​ടു ചോ​ദി​ച്ച​പ്പോ​ൾ​ത്ത​ന്നെ അ​ദ്ദേ​ഹം കാ​ണാ​ൻ ഇ​ങ്ങോ​ട്ടു വ​ന്നു. ആ ​ഒ​രു ലെ​വ​ലി​ൽ ഹം​ബി​ൾ
ആ​യ മ​നു​ഷ്യ​നാ​ണ് വിക്രം സാർ.

ഇ​നി വ​രാനുള്ള സി​നി​മകൾ..‍?

പെണ്ണും ചെറുക്കനും, വർത്തമാനം. ആഷിക് അബു സംവിധാനം ചെയ്ത ‘പെണ്ണും ചെറു ക്കനും’ സിനിമയുടെ ഷൂ​ട്ടിം​ഗ് 2019 ന​വം​ബ​റി​ലാ​യി​രു​ന്നു. ആ​ന്തോ​ള​ജി ഫി​ലി​മാ​ണ്.

ആ​റു ദി​വ​സം കൊ​ണ്ടു ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞു. ദ​ർ​ശ​ന​യാ​ണു പെ​യ​റാ​യി വ​രു​ന്ന​ത്. വാ​ഗ​മ​ണ്ണി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഛായാ​ഗ്ര​ഹ​ണം ഷൈ​ജു ഖാ​ലി​ദ്. ഉ​ണ്ണി ആ​റി​ന്‍റെ പെ​ണ്ണും ചെ​റു​ക്ക​നും എന്ന കഥയെ ആസ്പദമാക്കി ചെയ്ത സി​നി​മ​യാ​ണ്.

ന​മ്മ​ൾ വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി ചെ​യ്തു തു​ട​ങ്ങു​ന്ന​തി​ൽ ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ന​ല്ല ര​സ​മു​ള്ള ഒ​രു സീ​നാ​ക്കി മാ​റ്റു​ന്ന രീ​തി​യാ​ണ് ആ​ഷി​ക്ക​യു​ടേ​ത്.

തു​ട​ങ്ങി​യ ഉ​ട​നെ തീ​ർ​ന്നു പോ​യ​തു പോ​ലെ​യാ​ണു സെ​റ്റി​ൽ നി​ന്നു മ​ട​ങ്ങിയപ്പോൾ എനിക്കു തോ​ന്നി​യ​ത്. സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്ത ‘വ​ർ​ത്ത​മാ​ന’ത്തിൽ പാ​ർ​വ​തി​യാ​ണ ു നാ​യി​ക.

Related posts

Leave a Comment