തൊടുപുഴ: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചയും അഴിമതിയുമുണ്ടായെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു.
തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നല്കിയ പരാതിയിലാണ് അന്വേഷണം. സര്‍ക്കാരിന് നഷ്ടവും സ്വകാര്യ ഏജന്‍സിക്ക് ലാഭവും ലഭിക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ നടപടിയെന്നാണ് ആക്ഷേപം.
30 വര്‍ഷത്തെ പാട്ടത്തിന് ടൂറിസം പ്രോജക്ട് ഏജന്‍സിക്ക് കൈമാറാനായിരുന്നുകരാര്. ഈഘട്ടത്തില്‍ ലാഭത്തിന്റെ 3.5 ശതമാനം മാത്രമാണ് സര്‍ക്കാരുകളുടെ വിഹിതമായി നിശ്ചയിച്ചിരുന്നത്. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
