ഗേ​റ്റ് അ​ട​യ്ക്കാ​ൻ വൈ​കി; എ​ക്സ്പ്ര​സ് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു; ഗേ​റ്റ് കീ​പ്പ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ


ഹ​രി​പ്പാ​ട്: റെ​യി​ൽ​വേ ഗേ​റ്റ് യ​ഥാ​സ​മ​യം അ​ട​യ്ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് സി​ഗ്ന​ൽ ല​ഭി​ക്കാ​തെ എ​ക്സ്പ്ര​സ് ട്രെ​യി​ൻ വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ ആ​യാ​പ​റ​മ്പ് ആ​ലി​ൻ​ചു​വ​ട് റെ​യി​ൽ​വേ ഗേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും കാ​യം​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ജാം​ന​ഗ​ർ-തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി ഗേ​റ്റി​ന് ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​യി ആ​റു മി​നി​റ്റ് നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്ന​ത്. തീ​വ​ണ്ടി വ​രു​ന്ന സ​മ​യ​മാ​യി​ട്ടും ഗേ​റ്റ് അ​ട​യ്ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് സി​ഗ്ന​ൽ സം​വി​ധാ​നം ചു​വ​പ്പാ​യ​താ​ണ് ട്രെ​യി​ൻ നി​ർ​ത്താ​ൻ കാ​ര​ണം.

പ​തി​വി​ല്ലാ​തെ ട്രെ​യി​ൻ പാ​തി​വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും റെ​യി​ൽ​വേ ഗേ​റ്റി​ലേ​ക്ക് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ഴ്ച പു​റ​ത്ത​റി​യു​ന്ന​ത്.സം​ഭ​വ​സ​മ​യം ഗേ​റ്റ് കീ​പ്പ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ നോ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഗേ​റ്റ് അ​ട​യ്ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ബ​ഹ​ളം വെ​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ ഗേ​റ്റ് അ​ട​യ്ക്കാ​ൻ ത​യാ​റാ​യ​തെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ ബാ​ത്ത്റൂ​മി​ൽ പോ​യ​തി​നാ​ലാ​ണ് ഗേ​റ്റ് അ​ട​യ്ക്കാ​ൻ വൈ​കി​യ​തെ​ന്നാ​ണ് ഗേ​റ്റ് കീ​പ്പ​റു​ടെ വി​ശ​ദീ​ക​ര​ണം.​ തു​ട​ർ​ന്ന് ഗേ​റ്റ് അ​ട​യ്ക്കു​ക​യും പ​ച്ച സി​ഗ്ന​ൽ ല​ഭി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ട്രെ​യി​ൻ യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment