കോ​വി​ഡ് മൂ​ലം മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ വ​ര​ച്ച് ആ​ദ​രമ​ർ​പ്പി​ച്ച് കൊ​ച്ചു ക​ലാ​കാ​രി; വ​ര​ക്കു​ന്ന​ത് 300 ഓ​ളം പേ​രു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ

മു​ക്കം: കോ​വി​ഡ് മൂ​ലം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ട്ട മു​ന്നൂ​റോ​ളം മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ അ​വ​രു​ടെ ക​ണ്ണീ​രോ​ർ​മ​ക​ളി​ൽ ക​ഴി​യു​മ്പോ​ൾ ക​ര​വി​രു​തി​ലൂ​ടെ അ​ത്ര​യും പേ​രു​ടെ ക്യാ​രി​ക്കേ​ച്ച​റു​ക​ൾ വ​ര​ച്ചു അ​വ​രു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ൻ​പി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ക​യാ​ണ് കാ​രി​ക്കേ​ച്ച​റി​സ്റ്റ് റോ​ഷ്ന.

ഒ​പ്പം തി​രി​ച്ചു​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ളെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന പ​രാ​തി​യും അ​തി​ലു​ള്ള പ്ര​തി​ഷേ​ധ​വും ഈ ​ര​ച​ന​യി​ലു​ണ്ട്.​ മ​ര​ണ​മ​ട​ഞ്ഞ നൂ​റി​ല​ധി​കം പ്ര​വാ​സി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം റോ​ഷ്‌​ന പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു.​ മു​ന്നൂ​റു​പേ​രെ​യും വ​ര​യ്ക്കാ​നു​ള്ള ത​പ​സ്യ​യി​ലാ​ണ് റോ​ഷ്‌​ന.

പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ‘ഇ​നി​യു​മെ​ത്ര മ​രി​ക്ക​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ റോ​ഷ്ന​യു​ടെ വീ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ര്‍​മ​വ​ര​യു​ടെ പ്ര​കാ​ശ​ന ഉ​ദ്ഘാ​ട​നം ടെ​ലി ഫി​ലിം സം​വി​ധാ​യ​ക​ന്‍ സ​ലാം കൊ​ടി​യ​ത്തൂ​ര്‍ നി​ര്‍​വ​ഹി​ച്ചു. സാ​ലിം ജീ​റോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഫ​റോ​ക്ക് ഇ​ര്‍​ശാ​ദി​യ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷി​റാ​സ് പു​വ​ച്ചാ​ല്‍, ഗി​ന്ന​സ് റിക്കാർഡ് ജേ​താ​വ് കാ​ര്‍​ട്ടൂ​ണി​സ്റ്റ് എം. ​ദി​ലീ​ഫ്, നി​സാം കാ​ര​ശേ​രി, യു. ​ന​സീ​ബ്, എം. ​റ​ന എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച്.

ഒ​രാ​ഴ്ച കൊ​ണ്ട് ഓ​ര്‍​മ വ​ര പൂ​ര്‍​ത്തീ​ക​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ് ഫോ​മി​ലു​ള്‍​പ്പ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് രോ​ഷ്ന​യു​ടെ തീ​രു​മാ​നം . കാ​ര​ശ്ശേ​രി​സ്വ​ദേ​ശി​യും, എം​ഇ​എ​സ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ എം. ​റോ​ഷ്ന കാ​ര്‍​ട്ടൂ​ണി​സ്റ്റ് എം. ​ദി​ലീ​ഫി​ന്‍റെ മ​ക​ളാ​ണ്.

Related posts

Leave a Comment