മ​ല​പ്പു​റം പ്ര​സ്ക്ല​ബി​ൽ ആ​ർ​എ​സ്എ​സ് ആക്രമണം: ച​ന്ദ്രി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കും വഴിയാത്രക്കാരനും ക്രൂരമർദനം

മ​ല​പ്പു​റം: ആ​ർ​എ​സ്എ​സ് പ്ര​ക​ട​ന​ത്തി​നി​ടെ മ​ല​പ്പു​റം പ്ര​സ്ക്ല​ബി​നു നേ​രെ ആ​ക്ര​മ​ണം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ന്ദ്രി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ ഫു​ഹാ​ദി​നു പ​രി​ക്കേ​റ്റു.പ്ര​ക​ട​ന​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ക്കു​ന്ന ചി​ത്രം ഫു​ഹാ​ദ് പ​ക​ർ​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​ന്ന് 11.30 നാ​യി​രു​ന്നു സം​ഭ​വം. പരിക്കേറ്റ ഫു​ഹാ​ദി​നെ മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ചേ​രി റോ​ഡി​ൽ നി​ന്ന് കു​ന്നു​മ്മ​ൽ ഭാ​ഗ​ത്തേ​ക്ക് വ​ന്ന പ്ര​ക​ട​ന​ത്തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ യുവാവിനെ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​ത്. ഇയാളുടെ ക​ഴു​ത്തി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

മർദ്ദിക്കുന്നത് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ചി​ത്രീക​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്ക്ല​ബി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി​യ​ശേ​ഷം ഫു​ഹാ​ദി​നെ മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സു​കാ​ർ നോ​ക്കി നി​ൽ​ക്കെ​യാ​ണ് സംഭവം.

Related posts