ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകള്‍ ! സര്‍വേ നടത്തി ആര്‍എസ്എസ്; ഉടന്‍ ഫലം പുറത്തുവിടുമെന്ന് മോഹന്‍ ഭാഗവത്…

ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്ന സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകളെന്ന കണ്ടെത്തലുമായി സര്‍വേ. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സര്‍വേ ഫലം പുറത്തുവിടും. ആര്‍.എസ്.എസ് അനുകൂല സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൂനെ കേന്ദ്രമായ ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് ആര്‍.എസ്.എസിന്റെ ഉന്നത ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികളാണ് വിവാഹിതകളായ സത്രീകളെന്നാണ് പഠനം പറയുന്നത്. വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് റിപ്പോര്‍ട്ട് പുറത്തുവിടുക.

Related posts