ഇതാണ് റബ്ബര്‍ ബോയ്! തലതിരിക്കുന്നത് നാലുദിശയിലേയ്ക്കും; ശരീരം ഏതുവിധേനയും എങ്ങോട്ടുവേണമെങ്കിലും തിരിക്കാം; അത്ഭുതബാലന്റെ ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്; വീഡിയോ കാണാം

fleസ്വന്തം തല തിരിച്ചിട്ടില്ലാത്തവര്‍ ആരുമുണ്ടായിരിക്കില്ല. എന്നാല്‍ സാധാരണക്കാര്‍ തലതിരിക്കുന്നതിന് ഒരു പരിധിയുണ്ട്. 45 ഡിഗ്രി മുതല്‍ ഏറ്റവും കൂടിയത് 120 ഡിഗ്രി വരെയെ ഒരു സാധാരണ വ്യക്തിക്ക് തലതിരിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ 180 ഡിഗ്രി വരെ തലതിരിക്കുകയും 360 ഡിഗ്രി വരെ ശരീരം മുഴുവന്‍ തിരിക്കുകയും ചെയ്യുന്ന യുവാവാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ള പതിനെട്ടുകാരന്‍ യാഷ് ഷായാണ് തന്റെ അത്ഭുതകരമായ മെയ്‌വഴക്കത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

അസാധാരണമായ വിധത്തില്‍ ശരീരത്തെ വളച്ചൊടിക്കാന്‍ കഴിയുന്ന പതിനെട്ടുകാരന്‍ ഇപ്പോള്‍ റബ്ബര്‍ ബോയ് എന്നാണറിയപ്പെടുന്നത് തന്നെ. ശരീരം ഏറ്റവും കൂടുതല്‍ വഴങ്ങുന്ന വ്യക്തി എന്ന് പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലുമൊക്കെ കയറിക്കൂടാനുള്ള കഠിന പരിശ്രമത്തിലാണ് യാഷ് ഇപ്പോള്‍. ലുഥിയാന സ്വദേശിയായ പതിനേഴുകാരനാണ് നിലവില്‍ ഈ റെക്കോഡിനുടമ. ഞാന്‍ സ്വയം പരിശീലിച്ചതാണിതൊക്കെ. സമാനമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരുടെ വീഡിയോയും കാണാറുണ്ട്. ഇപ്പോള്‍ എന്റെ ലക്ഷ്യം ഗിന്നസ് ബുക്കില്‍ പേര് ചേര്‍ക്കുക എന്നതാണ്. യാഷ് പറയുന്നു. തന്റെ കൈകാലുകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലാണ് യാഷ് പല തരത്തിലുള്ള അഭ്യാസങ്ങളും കാണിക്കുന്നത്. ഇത്തരം ശാരീരികാഭ്യാസങ്ങള്‍ക്ക് പേരുകേട്ട ഡാനിയേല്‍ ബ്രൗണിംഗ് സ്മിത്തെന്ന അമേരിക്കക്കാരനാണ് ഇക്കാര്യത്തില്‍ യാഷിന് പ്രചോദനമായത്. വളരെ ചെറുപ്പം മുതല്‍ അസാമാന്യ മെയ്‌വഴക്കം പ്രകടമാക്കുന്ന യാഷിന് വീട്ടുകാരും പരിപൂര്‍ണ്ണ പിന്തുണയാണ് നല്‍കിവരുന്നത്.

Related posts