പ്ലാ​സ്റ്റി​ക്കി​ട​ൽ സാ​മ​ഗ്രി​കൾ ല​ഭി​ക്കു​ന്നി​ല്ല; മഴക്കാല ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; എന്തുചെയ്യുമെന്നറിയാതെ റ​ബർ ക​ർ​ഷ​ക​ർ


നെന്മാ​റ : റ​ബ്ബ​ർ ഉ​ല്പാ​ദ​ന മേ​ഖ​ല​യി​ൽ മ​ഴ​ക്കാ​ല​ത്ത് റ​ബ്ബ​ർ മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്യു​ന്ന​തി​നാ​യി കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പാ​യി റ​ബ്ബ​ർ മ​ര​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് പാ​വാ​ട ഉ​ടു​പ്പി​ക്ക​ൽ പ്ര​തി​സ​ന്ധി​യി​ൽ.

പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും പ​ശ​യും ഉ​പ​യോ​ഗി​ച്ച് മ​ഴ മ​റ (റെ​യി​ൻ ഗാ​ർ​ഡ്) സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക്ക് ഡോ​ണ്‍ ആ​യ​തോ​ടെ അ​ട​ഞ്ഞു കി​ട​ന്ന​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ന് മു​ന്പാ​യി ക​ർ​ഷ​ക​ർ​ക്ക് മ​ഴ​ക്കാ​ല​ത്തെ ടാ​പ്പി​ങ്ങ് ആ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി മ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.

കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ മ​ര​ങ്ങ​ളു​ടെ തൊ​ലി​യി​ൽ ജ​ലാം​ശം നി​ന്നാ​ൽ പ​ശ​യും റെ​യി​ൻ ഗാ​ർ​ഡി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും മ​ര​ത്തി​ൽ ഒ​ട്ടി​ച്ചേ​രാ​തി​രി​ക്കു​ക​യും വെ​ട്ടു പ​ട്ട യി​ലേ​ക്ക് മ​ഴ​വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി റ​ബ്ബ​ർ പാ​ൽ ചി​ര​ട്ട​ക​ൾ നി​റ​ഞ്ഞ് ഒ​ഴു​കി പോ​കാ​നും റ​ബ്ബ​ർ പാ​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​താ​വു​ക​യുും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന ന​ഷ്ട​വു​മു​ണ്ടാ​കും.

കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്പു​ത​ന്നെ റ​ബ​ർ മ​ര​ങ്ങ​ളി​ൽ റെ​യി​ൻ ഗാ​ർ​ഡ് സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളെ ലോ​ക്ക് ഡൗ​ണി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ഇ​ള​വു ന​ൽ​കി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

എ​ന്നാ​ൽ വ​ളം കീ​ട​നാ​ശി​നി എ​ന്നി​വ നി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് ദി​വ​സ​ത്തി​ൽ കു​റ​ച്ചു സ​മ​യം തു​റ​ക്കാ​ൻ അ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. റ​ബ്ബ​ർ ക​ർ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പാ​യി ത​ന്നെ സ്വീ​ക​രി​ക്ക​ണം എ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്

. റ​ബ്ബ​ർ കൃ​ഷി കൂ​ടു​ത​ലു​ള്ള ക​യ​റാ​ടി, ക​രി​ന്പാ​റ, പൂ​ഞ്ചേ​രി, ക​ൽ​ച്ചാ​ടി, ഒ​ലി​പ്പാ​റ, കാ​ന്ത​ളം, മം​ഗ​ലം ഡാം, ​തു​ട​ങ്ങി​യ റ​ബ്ബ​ർ കൃ​ഷി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

Related posts

Leave a Comment