ചി​റ​ക​ടി​ക്കാ​തെ നി​ലം​പൊ​ത്തി ശ​ബ​രി വി​മാ​ന​ത്താ​വ​ളം; പെ​ട്ടു​പോ​യ​ത് 300 കു​ടും​ബ​ങ്ങ​ള്‍; സ്ഥ​ലം വി​ൽ​ക്കാ​നോ ഇ​ഷ്ട​പ്പെ​ട്ട കൃ​ഷി​ചെ​യ്യാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ

കോ​​ട്ട​​യം: ചി​​റ​​ക​​ടി​​ക്കാ​​തെ നി​​ലം​​പൊ​​ത്തി​​യ ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം പ​​ദ്ധ​​തി​​യു​​ടെ ഇ​​ര​​ക​​ളാ​​യ​​ത് എ​​രു​​മേ​​ലി തെ​​ക്ക് വി​​ല്ലേ​​ജി​​ല്‍ ഒ​​ഴ​​ക്ക​​നാ​​ട് വാ​​ര്‍​ഡി​​ല്‍​പ്പെ​​ട്ട 300 ക​​ര്‍​ഷ​​ക​​ര്‍. മൂ​​ന്നു കി.​​മീ. റ​​ണ്‍​വേ​​യും സൂ​​ച​​നാ ലൈ​​റ്റു​​ക​​ളും നി​​ര്‍​മി​​ക്കാ​​ന്‍ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന് പു​​റ​​ത്ത് 307 ഏ​​ക്ക​​ര്‍ സ്വ​​കാ​​ര്യ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​​ന്‍ 2023ലാ​​ണ് തീ​​രു​​മാ​​ന​​മാ​​യ​​ത്. വി​​ല്ലേ​​ജ് രേ​​ഖ​​ക​​ള്‍ പ്ര​​കാ​​രം റ​​വ​​ന്യു വ​​കു​​പ്പ് അ​​ക്കൊ​​ല്ലം ഭൂ​​മി അ​​ള​​ന്നു​​തി​​രി​​ച്ചു. സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലി​​നു മു​​ന്നോ​​ടി​​യാ​​യി മൂ​​ന്നു മാ​​സം മു​​ന്‍​പ് വീ​​ണ്ടും സ​​ര്‍​വേ ന​​ട​​ത്തി.

ഇ​​തി​​ല്‍ ര​​ണ്ടു സെ​​ന്‍റ് മു​​ത​​ല്‍ മൂ​​ന്നേ​​ക്ക​​ര്‍ വ​​രെ സ്ഥ​​ലം വി​​ട്ടു​​കൊ​​ടു​​ക്കേ​​ണ്ട​​വ​​രു​​ണ്ടാ​​യി​​രു​​ന്നു. എ​​യ​​ര്‍​പോ​​ര്‍​ട്ട് വ​​രും എ​​ന്ന ഉ​​റ​​പ്പി​​ല്‍ ഇ​​വ​​ര്‍ ദീ​​ര്‍​ഘ​​കാ​​ല വി​​ള​​ക​​ൾ കൃ​​ഷി ന​​ട​​ത്തു​​ക​​യോ സ്ഥ​​ലം വി​​ല്‍​ക്കു​​ക​​യോ കെ​​ട്ടി​​ട​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ക​​യോ ചെ​​യ്തി​​ല്ല. ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​മാ​​യ ഒ​​രു കാ​​ര്യ​​ങ്ങ​​ളും ചെ​​യ്യാ​​തെ​​വ​​ന്ന​​തോ​​ടെ ഭീ​​മ​​മാ​​യ സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​മാ​​ണ് ഇ​​വ​​ര്‍​ക്കു​​ണ്ടാ​​കു​​ക.

പ​​ല​​രും വീ​​ടു​​ക​​ള്‍ പെ​​യി​​ന്‍റ് ചെ​​യ്യാ​​നോ റ​​ബ​​ര്‍ ഉ​​ള്‍​പ്പെ​​ടെ മ​​ര​​ങ്ങ​​ള്‍ വ​​യ്ക്കാ​​നോ താ​​ത്പ​​ര്യ​​പ്പെ​​ട്ടി​​ല്ല. ഏ​​റെ​​പ്പേ​​രും വാ​​ഴ, കൈ​​ത തു​​ട​​ങ്ങി​​യ കൃ​​ഷി​​യി​​ലേ​​ക്ക് മാ​​റി. സ്ഥ​​ലം വീ​​തം വ​​യ്ക്കാ​​നും സാ​​ധി​​ക്കാ​​തെ വ​​ന്നു.ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് പ​​ദ്ധ​​തി സ​​ര്‍​ക്കാ​​ര്‍ ഉ​​പേ​​ക്ഷി​​ച്ച​​താ​​യി പ്ര​​സ്താ​​വ​​ന​​ക​​ള്‍ വ​​ന്നി​​ട്ടി​​ല്ല. ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് അ​​വ​​കാ​​ശം തെ​​ളി​​യി​​ക്കാ​​ന്‍ ഹൈ​​ക്കോ​​ട​​തി​​യി​​ലേ​​ക്ക് പോ​​കും എ​​ന്നു പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും ആ ​​സി​​വി​​ല്‍ കേ​​സ് എ​​ത്ര​​കാ​​ലം നീ​​ളു​​മെ​​ന്ന് വ്യ​​ക്ത​​മ​​ല്ല.

എ​​ല്ലാ​​ത്ത​​ര​​ത്തി​​ലും ശ​​ബ​​രി റെ​​യി​​ല്‍​പ​​ദ്ധ​​തി​​യു​​ടെ ഇ​​ര​​ക​​ളാ​​യി ഒ​​ഴ​​ക്ക​​നാ​​ട് വാ​​ര്‍​ഡി​​ലെ 300 കു​​ടും​​ബ​​ങ്ങ​​ളാ​​ണ് വ​​ല​​യു​​ന്ന​​ത്.ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​നു​​ള്ളി​​ല്‍ മാ​​ത്രം വി​​മാ​​ന​​ത്താ​​വ​​ളം റ​​ണ്‍​വേ ഒ​​തു​​ങ്ങി നി​​ല്‍​ക്കി​​ല്ലെ​​ന്ന് പ​​ഠ​​ന​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് സ്വ​​കാ​​ര്യ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി വ​​ന്ന​​തെ​​ന്നാ​​ണ് നി​​ര്‍​മാ​​ണ​​ത്തി​​ന്‍റെ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റാ​​യി​​രു​​ന്ന ലൂ​​യി ബ​​ഗ്ര്‍ ക​​മ്പ​​നി വി​​ശ​​ദീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്.

ആ​​ദ്യ തീ​​രു​​മാ​​നം ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് മാ​​ത്രം ഏ​​റ്റെ​​ടു​​ത്ത് വ​​ട​​ക്കു​​തെ​​ക്ക് ഭാ​​ഗ​​ത്ത് വി​​മാ​​ന​​ത്താ​​വ​​ളം നി​​ര്‍​മി​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​​ത് പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ന്നു ക​​ണ്ട​​തോ​​ടെ​​യാ​​ണ് 307 ഏ​​ക്ക​​ര്‍ സ്വ​​കാ​​ര്യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ആ​​ലോ​​ചി​​ച്ച​​ത്. ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ ഉ​​ള്ളി​​ല്‍ മാ​​ത്രം റ​​ണ്‍​വേ നി​​ര്‍​മി​​ച്ചാ​​ല്‍ റ​​ണ്‍​വേ​​യു​​ടെ ഒ​​രു ഭാ​​ഗം വ​​ന​​പ്ര​​ദേ​​ശ​​ത്തേ​​ക്ക് എ​​ത്തു​​മെ​​ന്നും ഇ​​ത് വി​​മാ​​ന​​ത്താ​​വ​​ള നി​​ര്‍​മാ​​ണ​​ത്തി​​നും ഭാ​​വി വി​​ക​​സ​​ന​​ത്തി​​നും ത​​ട​​സ​​മാ​​കു​​മെ​​ന്നും ഒ​​പ്പം പാ​​രി​​സ്ഥി​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കു കാ​​ര​​ണ​​മാ​​കു​​മെ​​ന്ന​​താ​​യി​​രു​​ന്നു വി​​ശ​​ദീ​​ക​​ര​​ണം.

Related posts

Leave a Comment