കോട്ടയം: ചിറകടിക്കാതെ നിലംപൊത്തിയ ശബരി വിമാനത്താവളം പദ്ധതിയുടെ ഇരകളായത് എരുമേലി തെക്ക് വില്ലേജില്‍ ഒഴക്കനാട് വാര്‍ഡില്‍പ്പെട്ട 300 കര്‍ഷകര്‍. മൂന്നു കി.മീ. റണ്‍വേയും സൂചനാ ലൈറ്റുകളും നിര്‍മിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ 2023ലാണ് തീരുമാനമായത്. വില്ലേജ് രേഖകള്‍ പ്രകാരം റവന്യു വകുപ്പ് അക്കൊല്ലം ഭൂമി അളന്നുതിരിച്ചു. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി മൂന്നു മാസം മുന്‍പ് വീണ്ടും സര്‍വേ നടത്തി. ഇതില്‍ രണ്ടു സെന്റ് മുതല്‍ മൂന്നേക്കര്‍ വരെ സ്ഥലം വിട്ടുകൊടുക്കേണ്ടവരുണ്ടായിരുന്നു. എയര്‍പോര്‍ട്ട് വരും എന്ന ഉറപ്പില്‍ ഇവര്‍ ദീര്‍ഘകാല വിളകൾ കൃഷി നടത്തുകയോ സ്ഥലം വില്ക്കുകയോ കെട്ടിടങ്ങള്‍ നിര്‍മിക്കുകയോ ചെയ്തില്ല. ഉത്പാദനക്ഷമമായ ഒരു കാര്യങ്ങളും ചെയ്യാതെവന്നതോടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്കുണ്ടാകുക. പലരും വീടുകള്‍ പെയിന്റ് ചെയ്യാനോ റബര്‍ ഉള്‍പ്പെടെ മരങ്ങള്‍ വയ്ക്കാനോ താത്പര്യപ്പെട്ടില്ല. ഏറെപ്പേരും വാഴ, കൈത തുടങ്ങിയ…
Read MoreTag: sabari airport
ശബരി വിമാനത്താവളം; എരുമേലി വികസനകുതിപ്പില്‍; ശബരി എയർപോർട്ടിന്റെ വരവ് നാല് ജില്ലകളിലെ പ്രവാസികൾക്ക് അനുഗ്രഹം
കോട്ടയം: സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം കോട്ടയം ജില്ലയില്‍ മണിമല-എരുമേലി പഞ്ചായത്തുകള്‍ അതിരിടുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. എരുമേലിയില്‍ ഇതിനായി പ്രത്യേക ഓഫീസ് ഉടന്‍ തുറന്ന് സ്പെഷല്‍ തഹസീല്‍ദാരെ നിയമിക്കും. ഒന്നാം ഘട്ടമായി ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ 260 ഏക്കറും ഏറ്റെടുക്കും. അര്‍ഹമായ നഷ്ട പരിഹാരങ്ങളും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടി. എസ്റ്റേറ്റ് ഉടമസ്ഥതയെ ചൊല്ലി ബിലിവേഴ്സ് ചര്‍ച്ചുമായി വ്യവഹാരം തുടരുന്ന സാഹചര്യത്തില്‍ റവന്യു വകുപ്പ് നിശ്ചയിക്കുന്ന നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവയ്ക്കും. തുടര്‍ന്ന് നിര്‍മാണത്തിനാവശ്യമായ തുക സമാഹരിക്കാന്‍ സിയാല്‍ മോഡല്‍ കമ്പിനി രൂപീകരിക്കും.51 ശതമാനം ഓഹരി സര്‍ക്കാരിനും ശേഷിക്കുന്നവ സ്വകാര്യ വ്യക്തികള്‍ക്കുമാകും. കേന്ദ്ര സിവില്‍ വ്യോമയാന, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ സാങ്കേതിക അനുമതി ഏറെക്കുറെ ലഭ്യമായിട്ടുണ്ട്. മണിമല പഞ്ചായത്തിലെ മുക്കട മുതല്‍ എരുമേലി ഒരുങ്കല്‍ കടവ് വരെ…
Read More