ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്ക​ണം; ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. വാ​വ​ര് ന​ട​യി​ലേ​ത​ട​ക്കം ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

മ​ഹാ​കാ​ണി​ക്ക, ലോ​വ​ർ തി​രു​മു​റ്റം, വ​ലി​യ ന​ട​പ്പ​ന്ത​ൽ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ബാ​രി​ക്കേ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ശ​ബ​രി​മ​ല​യി​ൽ രാ​ത്രി പ​തി​നൊ​ന്നി​നു​ശേ​ഷം തീ​ർ​ഥാ​ട​ക​രെ ത​ട​യ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ഡി​ജി​പി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Related posts