തൃശൂർ: ശബരിമലയിലെ സ്വർണം കടത്തിയ കേസിൽ അടൂർ പ്രകാശിനു ബന്ധമുണ്ടാകാൻ സാധ്യതയില്ലെന്ന് രമേശ് ചെന്നിത്തല. എംപിയെന്ന നിലയിൽ ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാകാം. മറ്റെന്തെങ്കിലും അറിവുണ്ടെന്നു കരുതുന്നില്ല.
അയ്യപ്പന്റെ മുതലു കട്ടവരാരും രക്ഷപ്പെടില്ല. കേസ് അന്താരാഷ്ട്ര മാനങ്ങളുള്ളതാണെന്നാണു വിവരം. അതുകൊണ്ടാണു കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പു തോൽവിയുടെ കാരണമെന്തെന്നു സിപിഐക്കു മനസിലായിട്ടും സിപിഎം അംഗീകരിക്കില്ല. ശബരിമലയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായില്ലെന്നാണു സിപിഎം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
