ത​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ എ​സ്‌​ഐ​ടി അ​ന്വേ​ഷി​ക്കു​ന്നു; ര​ണ്ട​ര കോ​ടി ത​ട്ടി​യെ​ടു​ത്ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​നെ​തി​രേ പ​രാ​തി ഇ​ല്ല

പ​ത്ത​നം​തി​ട്ട: ത​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തേ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം എ​സ്‌​ഐ​ടി തേ​ടി​യെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല.

മ​ധ്യ​തി​രു​വി​താം​കൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തും സ​മീ​പ​കാ​ല​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ​തു​മാ​യ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട സ്ഥാ​പ​ന​ത്തി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍​ക്ക് ര​ണ്ട​ര​കോ​ടി രൂ​പ​യു​ടെ നി​ക്്‌​ഷേ​പം ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യി​ട്ടും ത​ന്ത്രി പ​രാ​തി ന​ല്‍​കി​യി​രു​ന്നി​ല്ല.

പ​രാ​തി എ​ന്തു​കൊ​ണ്ട് ന​ല്‍​കി​യെ​ന്ന ചോ​ദ്യ​ത്തി​ന് ത​ന്ത്രി വ്യ​ക്ത​മാ​യ ഉ​ത്ത​ര​വും ന​ല്‍​കി​യി​ട്ടി​ല്ല. ഇ​താ​ണ് എ​സ്‌​ഐ​ടി അ​ന്വേ​ഷി​ക്കു​ന്ന​ത്. പ​ണ​ത്തി​ന്റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് ത​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ലി​നു ത​യാ​റാ​യി​ട്ടു​മി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ ത​ന്ത്രി എ​ന്ന നി​ല​യി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള ദ​ക്ഷി​ണ​യാ​ണോ ഇ​തെ​ന്ന​തി​ലും അ​വ്യ​ക്ത​ത ഉ​ണ്ട്.

ത​ന്ത്രി​യും എം​പി​യും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടെ​ന്ന് ഉ​ദ​യ​ഭാ​നു
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര​രും ആ​ന്റോ ആ​ന്റ​ണി എം​പി​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് എ​സ്ഐ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ര​ണ്ട​ര കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചി​രു​ന്നു​വെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത്ര​യും തു​ക ത​ന്നെ ആ​ന്റോ ആ​ന്റ​ണി ഈ ​സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു പി​ന്‍​വ​ലി​ച്ച​താ​യി ഉ​ദ​യ​ഭാ​നു ആ​രോ​പി​ച്ചു. അ​ട​ച്ചു​പൂ​ട്ടി​യ തി​രു​വ​ല്ല​യി​ലെ ഈ ​സ്ഥാ​പ​ന​ത്തി​ലെ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ ത​ന്ത്രി 2.5 കോ​ടി നി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യും ഈ ​ബാ​ങ്ക ത​ക​ര്‍​ന്നി​ട്ടും ത​ന്ത്രി ഈ ​പ​ണ​ത്തെ​ക്കു​റി​ച്ച പ​രാ​തി ന​ല്‍​കി​യി​ല്ലെ​ന്ന് എ​സ്ഐ​ടി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റണിയെ ബ​ന്ധ​പ്പെടുത്തിയ ആ​രോ​പ​ണ​വു​മാ​യി സി​പി​എം രം​ഗ​തെ​ത്തി​യി​രി​ക്കു​ന്ന​ത്്.

Related posts

Leave a Comment