തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. എസ്ഐടിക്ക് മേല്‍ സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കുക, ദേവസ്വം മന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏതാനും നാളുകളായി പ്രതിപക്ഷം നടത്തി വരികയായിരുന്ന പ്രതിഷേധം ഇന്നും തുടര്‍ന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം സഭ നടപടികളോട് സഹകരിക്കില്ലെന്ന് കെ.ബാബു സഭയില്‍ പറഞ്ഞു. തെളിവില്ലാതെ തന്ത്രിയെ ജയിലില്‍ അടച്ചുവെന്നും കെ. ബാബു പറഞ്ഞു.തന്ത്രിക്ക് പ്രത്യേക പരിഗണന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കോടതി കണ്ടെത്തിയ കാര്യങ്ങളാണ് പ്രതിപക്ഷം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. പ്രതിപക്ഷത്തിന് നേരെ മന്ത്രിമാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടികളും പ്രവര്‍ത്തികളും കേരളത്തിനെതിരാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.പ്രതിപക്ഷത്തിന് ഭയമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.…
Read MoreTag: sabarimala gold case
നാൽപത്തിയൊന്നാം നാൾ… ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം; ആചാരപരമായ കാര്യങ്ങളിൽ മാത്രമേ ഇടപെട്ടിട്ടുള്ളുവെന്ന് കണ്ഠര് രാജീവര്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Read Moreശബരിമല സ്വർണക്കൊള്ള കേസ് ; പൂജയിൽ പങ്കെടുത്തത് ഭക്തിയുടെ ഭാഗമായി മാത്രം; ജയറാം ഇഡിക്ക് മുന്നിൽ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന് ജയറാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലേക്ക്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയറാമിന് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇരുവരും തമ്മിലുള്ള മറ്റ് ബന്ധങ്ങളെക്കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. നിലവില്‍ കേസില്‍ സാക്ഷിപ്പട്ടികയിലാണ് ജയറാം ഉള്‍പ്പെട്ടിരിക്കുന്നത്.2019ല്‍ ശബരിമല നടയിലെ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജയറാമും കേസിന്റെ ഭാഗമായത്. ഭക്തിയുടെ ഭാഗമായാണ് താന്‍ പൂജയില്‍ പങ്കെടുത്തതെന്നും മറ്റൊന്നുമറിയില്ലെന്നുമാണ് ജയറാം പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള മൊഴി.എന്നാല്‍ കട്ടിളപ്പാളി വീട്ടില്‍ എത്തിച്ചതിന് പിന്നില്‍ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ്…
Read Moreശബരിമല സ്വർണക്കൊള്ള; മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെ ഇഡി ഈ ആഴ്ച ചോദ്യം ചെയ്യും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ ആഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഇദ്ദേഹത്തിന് നോട്ടീസ് നല്കി. ബോര്‍ഡ് പ്രസിഡന്റായിരുന്ന എന്‍. വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുധീഷ് പ്രവര്‍ത്തിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്നതിലാണ് ഇഡി അന്വേഷണം. സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുധീഷ് കുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യം ലഭിച്ച എന്‍. വാസുവിനും ഇഡി ഉടന്‍ നോട്ടീസ് നല്‍കും. നടന് ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ, ഇടനിലക്കാരന് കല്‍പേഷ് എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു.
Read Moreകോടിക്കും മേലെ തന്ത്രി… തന്ത്രി കണ്ഠര് രാജീവരർക്ക് കോടികളുടെ സമ്പാദ്യം; ഭാര്യയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം; നിയമത്തിൽപ്പെടാതെയുള്ളത് അതുക്കുംമേലെയെന്ന് എസ്ഐടി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ 18 ന് വിധി പറയും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ രേഖകൾ ഉൾപ്പടെ എസ്ഐടി കോടതിയിൽ ഹാജരാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. തന്ത്രിയ്ക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. ഈ വലിയ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Read Moreശബരിമല സ്വർണക്കൊള്ളയിൽ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണം
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ചലച്ചിത്രതാരം ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.
Read Moreശബരിമല സ്വർണക്കൊള്ള കേസ് ;ഹൈക്കോടതി വീണ്ടും പരിഗണിക്കും; വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്ഐടി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല ദ്വാരപാലക ശില്പത്തില് നിന്നും കട്ടിളപ്പാളിയില്‍ നിന്നും എത്രത്തോളം സ്വര്‍ണം നഷ്ടമായെന്ന വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ്ഐടിക്ക് ലഭിച്ചത്. വിഎസ്എസ് സിയില്‍ യില്‍ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയില്‍ ഹാജരാക്കും. പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി നല്‍കിയിരുന്ന മൊഴി. എന്നാല്‍, ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വി എസ്എസ്സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 11 ഇടക്കാല…
Read Moreശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കാലപ്പഴക്കം തെളിയിക്കാൻ കട്ടിളപ്പാളികളും ദ്വാരപാലകശില്പങ്ങളും വീണ്ടും പരിശോധിക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കട്ടിളപ്പാളികളും ദ്വാരപാലകശില്‍പ്പങ്ങളും വീണ്ടും പരിശോധിക്കും. പാളികളുടെ കാലപ്പഴക്കം തെളിയിക്കാന്‍ എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് വിഎസ്എസ് സിയില്‍ നടത്തിയ രണ്ടാമത്തെ പരിശോധന ഫലത്തിലും വ്യക്തതക്കുറവ് വന്നതിനാലാണ് വീണ്ടും പരിശോധനയ്ക്ക് എസ്ഐടി തയാറാകുന്നത്.സംസ്ഥാനത്തിന് പുറത്തുള്ള ഫോറന്‍സിക് ലാബിന്റെ സഹായം തേടാനാണ് എസ്ഐടിയുടെ തീരുമാനം. ഇക്കാര്യം ഹൈക്കോടതിയില്‍ ഇന്ന് രേഖാമൂലം അറിയിക്കും. കട്ടിളപ്പാളികളില്‍ നിന്നും ദ്വാരപാലകശില്‍പ്പത്തില്‍ നിന്നും എത്ര അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നും പാളികളുടെ കാലപ്പഴക്കം സംബന്ധിച്ചും വിഎസ്എസ് സിയില്‍ രണ്ട് പ്രാവശ്യം നടത്തിയ പരിശോധന റിപ്പോര്‍ട്ടിലും വ്യക്തതയില്ലാത്തതാണ് എസ്ഐടിയെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. കട്ടിളപ്പാളികള്‍ പ്രതികള്‍ മറിച്ച് വില്‍പ്പന നടത്തിയൊ എന്ന കാര്യത്തിലും തൊണ്ടി മുതല്‍ കണ്ടെത്തുന്നതിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇക്കാരണത്താല്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കാന് സാധിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. ഇടക്കാല കുറ്റപത്രം നല്കി പ്രതികള്‍ ജയില്‍ മോചിതരാകുന്നത് തടയണമെന്ന് കോടതി നേരത്തെ…
Read Moreഎല്‍ഡിഎഫിന് ഒന്നും മറയ്ക്കാനില്ല; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളകേസ് അട്ടിമറിക്കുമെന്ന് ജോസ് കെ. മാണി എംപി
കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളകേസ് അട്ടിമറിക്കുമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.അന്വേഷണം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവര്ക്കും മനസിലാകുന്നുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ വികസനമുന്നേറ്റ മധ്യമേഖലാ ജാഥയോടനുബന്ധിച്ച് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടക്കുകയാണ്. എല്‍ഡിഎഫിന് ഒന്നും മറയ്ക്കാനില്ല. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടായില്‍ നിന്നവരെല്ലാംകുറ്റക്കാരാണെന്ന് പറയാനാവില്ല.ആന്റോ ആന്റണിക്കെതിരായ ആരോപണവും പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തറവാട് ഇപ്പോള്‍ പി.ജെ. ജോസഫിന്റെയല്ല. എറണാകുളത്ത് കുമാരനാശാന് നഗറിലുള്ള ഒരാളുടെ പേരിലാണ് തറവാട്. അവര്‍ക്ക് കൂടുതല്‍ സംശയമുണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. ജോസഫ് ഗ്രൂപ്പ് വരുന്നില്ലെങ്കില്‍ ക്ഷണം പിന്‍വലിക്കുന്നെന്നും ജോസ് കെ. മാണി പറഞ്ഞു. കേന്ദ്രബജറ്റില്‍ കേരളത്തെപ്പറ്റി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന തരത്തില്‍ വിദേശ നയം…
Read Moreയഥാർഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി കണ്ടവരെല്ലാം ഉൾപ്പെടും; സഭയിലെ പ്രതിപക്ഷത്തിന്റെ കോപ്രായങ്ങൾ ഇതുകൊണ്ടെന്ന് എം.ബി.രാജേഷ്
തിരുവനന്തപുരം: നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് നിയമസഭയിൽ കാണുന്നതെന്ന് മന്ത്രി എം. ബി. രാജേഷ്. ശബരിമല സ്വർണമോഷണക്കേസിൽ കുറ്റമറ്റ അന്വേഷണം ഇവിടെ നടക്കുകയാണ്. നിസാര വിഷയങ്ങൾ ഉയർത്തി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷ നേതാവിനോടും ബിജെപി സംസ്ഥാന അധ്യക്ഷനോടുമാണ് എന്നും മന്ത്രി ഓർമിപ്പിച്ചു. കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് ഒരു പ്രതിയും രക്ഷപ്പെടില്ല എന്നു പറയുന്നത് ദേവസ്വം ബെഞ്ചാണ്. അതിന് മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം കരുതുന്നത്. യഥാർഥ പ്രതികൾ രക്ഷപ്പെട്ടു പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. സ്വർണമോഷണക്കേസിൽ കോടതി മറ്റൊരു കാര്യം കൂടി പറഞ്ഞു. ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെട്ടു പോകും. അതാണ് പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. യഥാർഥ പ്രതികളിലേക്ക് എത്തരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യഥാർഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി…
Read More