മൂ​ന്നാ​മൂ​ഴ​ത്തി​നാ​യി എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രു​ടെ ജാ​ഥ; ​ധ​ര്‍​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ; മ​ന്ത്രി​മാ​ര്‍ അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജാ​ഥ ന​യി​ക്കും

കോ​ട്ട​യം: മൂ​ന്നാം തു​ട​ര്‍​ഭ​ര​ണം ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ള്‍​പ്പെ​ടെ എ​ല്‍​ഡി​എ​ഫി​ന്‍റെ 98 എം​എ​ല്‍​എ​മാ​രും ജാ​ഥ ന​യി​ച്ച് വോ​ട്ട​ര്‍​മാ​രി​ലേ​ക്ക്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി എ​ല്‍​ഡി​എ​ഫി​ന്‍റെ മൂ​ന്നു മേ​ഖ​ലാ ജാ​ഥ​ക​ള്‍​ക്കു പു​റ​മേ​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ന്‍ എം​എ​ല്‍​എ​മാ​രും ജാ​ഥാ ന​യി​ക്കാ​നാ​യി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന് സി​പി​എം, എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ജാ​ഥ നി​ര്‍​ദേ​ശി​ച്ച​ത്.

ധ​ര്‍​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​നാ​കും. മ​ന്ത്രി​മാ​ര്‍ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ത്തി​ല്‍ ക്യാ​പ്റ്റ​ന്മാ​രാ​കും. എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ​മാ​ര്‍ അ​ത​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ക്യാ​പ്റ്റ​ന്‍​മാ​രാ​കും. പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ന്ന​ത​നു​സ​രി​ച്ചു​ള്ള പ്ര​തി​നി​ധി​ക​ള്‍ ക്യാ​പ്റ്റ​ന്‍​മാ​രാ​കും. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ചു തോ​റ്റ പാ​ര്‍​ട്ടി​യു​ടെ നേ​താ​ക്ക​ന്‍​മാ​രാ​യി​രി​ക്കും ഇ​വി​ട​ങ്ങ​ളി​ല്‍ ക്യാ​പ്റ്റ​ന്‍​മാ​ര്‍.

എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യി​രി​ക്കും ജാ​ഥാ ക്യാ​പ്റ്റ​നു പു​റ​മേ വൈ​സ് ക്യാ​പ​റ്റ​ന്‍, മാ​നേ​ജ​ര്‍ പ​ദ​വി​ക​ളി​ല്‍ എ​ത്തു​ക. മൂ​ന്നു ദി​വ​സ​ത്തെ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്‍​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന മേ​ഖ​ലാ ജാ​ഥ ക​ട​ന്നു പോ​കു​ന്ന​തി​നു മു​മ്പോ അ​തി​നു ശേ​ഷ​മേ ജാ​ഥ ന​ട​ത്താ​നാ​ണ് നി​ര്‍​ദേ​ശം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ജാ​ഥ​യു​ടെ ഉ​ദ്ദേ​ശം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്യാ​പ്റ്റ​നും ജാ​ഥാം​ഗ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കും.

  • ജി​ബി​ന്‍ കു​ര്യ​ന്‍

 

Related posts

Leave a Comment