അമ്പത്തിയൊന്ന് വെട്ടി, ഒടുവിൽ രണ്ടിലൊതുക്കി; ശ​ബ​രി​മ​ലയിൽ ദ​ർ​ശ​നം ന​ട​ത്തി​യ​തു ര​ണ്ടു യു​വ​തി​ക​ൾ മാ​ത്ര​മെ​ന്നു ക​ടകംപ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ യു​​​വ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കി​​​ൽ ഇ​​​പ്പോ​​​ഴും അ​​​വ്യ​​​ക്തത. ശ​​​ബ​​​രി​​​മ​​​ല എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് അ​​​നു​​​സ​​​രി​​​ച്ച് ര​​​ണ്ടു യു​​​വ​​​തി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ചു. 51 പേ​​​ർ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി നേ​​​ര​​​ത്തെ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്.

ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തു​​​ന്ന യു​​​വ​​​തി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക സു​​​ര​​​ക്ഷ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ നി​​​ന്ന് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ന​​​ട​​​യ​​​ട​​​ച്ച് പ​​​രി​​​ഹാ​​​ര​​​ക്രി​​​യ ചെ​​​യ്യാ​​​ൻ ദേ​​​വ​​​സ്വം മാ​​​ന്വ​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നി​​​ല്ല. ദേ​​​വ​​​സ്വം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​ണ് ശു​​​ദ്ധി​​​ക്രി​​​യ​​​യ്ക്ക് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്. ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി ദേ​​​വ​​​സ്വം ജീ​​​വ​​​ന​​​ക്കാ​​​ര​​​ന​​​ല്ല.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ആ​​​ചാ​​​ര​​​ലം​​​ഘ​​​നം ഉ​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദേ​​​വ​​​സ്വം അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നു​​​മ​​​തി ഇ​​​ല്ലാ​​​തെ ത​​​ന്ത്രി ന​​​ട​​​യ​​​ട​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​രാ​​​ഞ്ഞ​​​ത്. അ​​​തേ​​​സ​​​മ​​​യം, ദേ​​​വ​​​സ്വം മാ​​​ന്വ​​​ൽ അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ത​​​ന്ത്രി ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണ്. മ​​​ണ്ഡ​​​ല മ​​​ക​​​ര​​​വി​​​ള​​​ക്കു​​​കാ​​​ല​​​ത്തെ ആ​​​കെ വ​​​രു​​​മാ​​​ന​​​വും കു​​​റ​​​ഞ്ഞു. ഇ​​​ത്ത​​​വ​​​ണ 180.18 കോ​​​ടി രൂ​​​പ​​​യാ​​​ണ് ആ​​​കെ ല​​​ഭി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 279.43 കോ​​​ടി രൂ​​​പ ആ​​​യി​​​രു​​​ന്നു വ​​​രു​​​മാ​​​ന​​​മെ​​​ന്നും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

Related posts