ഡിജിപിയുടെ വാക്കിനു പുല്ലുവില; പോലീസ് സുരക്ഷ ഒരുക്കിയില്ല; അയ്യപ്പ ദർശനം ആഗ്രഹിച്ചെത്തിയ ആന്ധ്രാ യുവതിക്ക് മലകയറാനാവാതെ മടക്കം

എരുമേലി: ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ യുവതിക്ക് സന്നിധാനത്തെത്താൻ പോലീസ് സുരക്ഷ നൽകാത്തതിനെ തുടർന്ന് അവർ തിരികെ മടങ്ങി. നാൽപ്പത്തഞ്ച് വയസുള്ള മാധവിയും കുടുംബവുമാണ് മലകയറാൻ എത്തിയത്.

പരന്പരാഗത കാനന പാതയുടെ തുടക്കത്തിൽ പ്രതിഷേധക്കാരുടെ വലയം ഭേദിച്ച് പോലീസ് അൽപ്പം ദൂരം ഇവരെയും കൊണ്ട് മുന്നോട്ടു പോയെങ്കിലും, പിന്നീട് പോലീസ് പിൻവാങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് മാധവി തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

Related posts