ശബരിമല: സുരക്ഷ വീഴ്ച്ചയുണ്ടായതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

sabarimala ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുവാന്‍ ഇടയാക്കിയ സംഭവത്തില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പോലീസിന്റെ കൈയിലുണ്ടായിരുന്ന വടം വഴുതി താഴെ വീണതാണ് അപകടത്തിന് കാരണം. അപകടം നടന്ന സമയത്ത് ആകെയുണ്ടായിരുന്നത് പത്തില്‍ താഴെ പോലീസുകാര്‍ മാത്രമാണ്. എക്‌സ്‌റേ അടക്കമുള്ള ചികിത്സ സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാളികപ്പുറത്തിനു സമീപമായിരുന്നു സംഭവം. 35 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരുന്ന സമയത്താണ് അപകടം സംഭവിച്ചത്. തങ്കയങ്കി സന്നിധാനത്ത് എത്തിച്ചേരുന്ന സമയം ആളുകളെ ഇടയ്ക്ക് തടഞ്ഞിരുന്നു. പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്.

Related posts