ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന് വ​ടം​വ​ലി! ശ​ബ​രീ​നാ​ഥി​നും ബ​ൽ​റാ​മി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ പ്രാ​യ​പ​രി​ധി മാ​ന​ദ​ണ്ഡ​മാ​കി​ല്ലെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നോ​ട് മു​തി​ർ​ന്ന നേ​താ​ക്ക​ളും യോ​ജി​ച്ച​തോ​ടെ അ​ധ്യ​ക്ഷ​ സ്ഥാ​ന​ത്തി​നാ​യി നേ​താ​ക്ക​ളു​ടെ വ​ടം​വ​ലി തു​ട​ങ്ങി.

ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കെ.​സു​ധാ​ക​ര​ൻ ച​ർ​ച്ച ന​ട​ത്തും. ഇ​ന്നു ത​ന്നെ കെ.​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്കു പോ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ടും ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി ന​ട​പ്പാ​ക്കി​യ 60 വ​യ​സ് പ്രാ​യ​പ​രി​ധി ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

പ്രാ​യ​പ​രി​ധി​യി​ൽ കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കെ.​സു​ധാ​ക​ര​ന്. ത​ന്‍റെ പ്രാ​യം ത​ന്നെ​യാ​ണ് സു​ധാ​ക​ര​ൻ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

പു​തി​യ ഡി ​സി സി ​അ​ദ്ധ്യ​ക്ഷ​ന്മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്കും തു​ട​ക്ക​മാ​യി. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ക്കും മു​ന്പു​ത​ന്നെ ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത.

ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ഉ​ൾ​പ്പ​ടെ​യു​ള​ള ജി​ല്ല​ക​ളി​ലെ ഡി ​സി സി ​അ​ദ്ധ്യ​ക്ഷ​ന്മാ​ർ രാ​ജി വ​ച്ചി​രി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​എ​സ് ശ​ബ​രീ​നാ​ഥി​ന്‍റെ​യും പാ​ല​ക്കാ​ട് വി.​ടി ബ​ൽ​റാ​മി​ന്‍റെ​യും പേ​രു​ക​ൾ നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം വി.​ എ​സ് ശി​വ​കു​മാ​ർ, പാ​ലോ​ട് ര​വി, ശ​ര​ത് ച​ന്ദ്ര പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രും ഡി ​സി സി ​അ​ദ്ധ്യ​ക്ഷ പ​ദ​ത്തി​നാ​യി ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

കൊ​ല്ല​ത്ത് ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ആ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, എ ​ഷാ​ന​വാ​സ്ഖാ​ൻ, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല എ​ന്നി​വ​രും പ​ത്ത​നം​ത്തി​ട്ട​യി​ൽ ശി​വ​ദാ​സ​ൻ നാ​യ​രും പ​ഴ​കു​ളം മ​ധു​വും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

കോ​ട്ട​യ​ത്ത് ടോ​മി ക​ല്ലാ​നി​യും തൃ​ശൂ​രി​ൽ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ​യും പാ​ല​ക്കാ​ട് എ.​വി ഗോ​പി​നാ​ഥി​ന്‍റെ​യും പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Related posts

Leave a Comment