സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന​തി​ൽ ഭ​യ​മി​ല്ല; ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​ൻ  ചി​ല ക്ഷു​ദ്ര​ജീ​വി​ക​ൾ ഇറങ്ങിയിട്ടുണ്ട്; താ​ൻ പി​ണ​റാ​യി​യു​ടെ ചി​ല​വി​ലല്ല ക​ഴി​യു​ന്ന​തെ​ന്ന് പി​.സി. ജോ​ർ​ജ് എം​എ​ൽ​എ

കാ​യം​കു​ളം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കു​മെ​ന്ന് പി​.സി ജോ​ർ​ജ് എം​എ​ൽ​എ. കാ​യം​കു​ള​ത്ത് അ​യ്യ​പ്പ ധ​ർ​മ സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ​നാ​മ സ​ങ്കീ​ർ​ത്ത​ന പ​ദയാ​ത്ര​യ്ക്ക് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​വ​ർ​ണ​ന്‍റെ​യും അ​വ​ർ​ണ​ന്‍റെ​യും പേ​രു​പ​റ​ഞ്ഞ് ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ഇ​പ്പോ​ൾ ചി​ല ക്ഷു​ദ്ര​ജീ​വി​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന​തി​ൽ ഭ​യ​മി​ല്ലെ​ന്നും താ​ൻ പി​ണ​റാ​യി​യു​ടെ ചി​ല​വി​ലല്ല ക​ഴി​യു​ന്ന​തെ​ന്നും പി​സി ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.

ഭ​ര​ണ​ക​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ പി​ണ​റാ​യി ഭേ​ദ​മാ​ണ് ക​ള​വും മോ​ഷ​ണ​വും കു​റ​വാ​ണ് എ​ന്നാ​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ട് ചെ​യ്യേ​ണ്ട കാ​ര്യം ചെ​യ്തി​ല്ലെ​ന്ന് പി​സി ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.

Related posts