പി​ന്നി​ൽ ര​ണ്ട് ട​യ​റു​ക​ളി​ല്ലാ​തെ  കെ​എ​സ്ആ​ർ​ടി​സി ബസ് ഒാടിയത് 29 കിലോമീറ്റർ; അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബസ് തടഞ്ഞു നിർത്തി; ഡ്രൈവറുടെ അശ്രദ്ധയ്ക്കെതിരേ പോലീസ് കേസെടുത്തു

കൊ​ച്ചി: ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ലും സ്പെ​യ​ർ പാ​ർ​ട്സ് ക്ഷാ​മ​ത്തി​ലും ന​ട്ടം​തി​രി​ഞ്ഞ് വ​ട്ടം ക​റ​ങ്ങു​ന്ന കെ​എ​സ്ആ​ർ​ടി​സി ദി​ന​വും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്പോ​ൾ കൊ​ച്ചി​യി​ൽ​നി​ന്നു മ​റ്റൊ​രു സം​ഭ​വം. അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി പി​ന്നി​ലെ ര​ണ്ട് ട​യ​റു​ക​ളും അ​ഴി​ച്ചു​വ​ച്ചി​രു​ന്ന ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ​ത് ചേ​ർ​ത്ത​ല​യി​ൽ​നി​ന്നും നെ​ട്ടൂ​ർ​വ​രെ 29 കി​ലോമീ​റ്റ​ർ.

ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് വൈ​റ്റി​ല​യി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ ബ​സാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി ബൈ​ജു​വെ​ന്ന ഡ്രൈ​വ​റാ​ണ് ഈ ​ബ​സ് ദി​വ​സ​ങ്ങ​ളാ​യി ഓ​ടി​ച്ചു​വ​ന്നി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്നു പു​ല​ർ​ച്ചെ ഇ​യാ​ൾ ഡി​പ്പോ​യി​ലെ​ത്തി കാ​ർ​ഡ് വാ​ങ്ങി.

കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ബ​സി​ന്‍റെ ന​ന്പ​ർ ഏ​തെ​ന്നു​പോ​ലും ശ്ര​ദ്ധി​ക്കാ​ത്ത ഡ്രൈ​വ​ർ ത​ന്‍റെ സ്ഥി​രം ബ​സി​ൽ ക​യ​റി. ഈ ​ബ​സി​ന്‍റെ ട​യ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഉൗ​രി​മാ​റ്റി​യി​രു​ന്നു. ഇ​ത​റി​യാ​ത്ത ബൈ​ജു ബ​സ് പ​രി​ശോ​ധി​ക്കു​ക​പോ​ലും ചെ​യ്യാ​തെ വൈ​റ്റി​ല​യി​ലേ​ക്കു തി​രി​ച്ചു.

യാ​ത്ര​യ്ക്കി​ടെ മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ വി​വ​രം അ​റി​യി​ച്ച​താ​യാ​ണു സൂ​ച​ന. ഇ​തി​നു​മു​ന്പു​ത​ന്നെ ട​യ​റി​ല്ലാ​ത്ത ബ​സി​ന്‍റെ യാ​ത്ര നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ സ​മീ​പ​ത്തെ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ബ​സ് ത​ട​ഞ്ഞു വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു.

പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യാ​ത്രി​ക​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ട്ട​ശേ​ഷം ക​യ്യോ​ടെ ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ര​ണ്ട് ട​യ​റു​ക​ളും ഘ​ടി​പ്പി​ച്ച​ശേ​ഷ​മാ​ണ് ബ​സ് വി​ട്ടു​കൊ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ ബൈ​ജു​വി​നെ​തി​രേ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts