നോക്കണേ ഒരു സദാചാരക്കാരന്‍ വരുത്തിയ വിന! മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ ‘സദാചാരബോധം’ ഉണര്‍ന്നു; ഒരുകുറ്റവും ചെയ്യാത്ത യുവതിയും യുവാവും പോലീസ് സ്റ്റേഷനില്‍; ഒടുവില്‍…

ക​റു​ക​ച്ചാ​ൽ: ഒ​രു സ​ദാ​ചാ​ര​ക്കാ​ര​ന്‍റെ പ​രാ​തി​യി​ൽ നി​ര​പ​രാ​ധി​ക​ളാ​യ യു​വാ​വും ബ​ന്ധു​വാ​യ യു​വ​തി​യും പോ​ലീ​സ് സ​്റ്റേ​ഷ​നി​ൽ ക​യ​റേ​ണ്ടി വ​ന്നു. ബ​സി​ൽ ആ​ണും പെ​ണ്ണും ഒ​രു​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത​ത് മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​യാ​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ട്ടു. ഒ​രു​കു​റ്റ​വും ചെ​യ്യാ​ത്ത യു​വ​തി​യും യു​വാ​വും സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഒ​ന്നു​മ​റി​യാ​ത്ത പൊ​തു​ജ​ന​ങ്ങ​ൾ മ​റ്റെ​ന്തൊ​ക്ക​യോ തെ​റ്റി​ദ്ധ​രി​ച്ചു. നോ​ക്ക​ണേ ഒ​രു സ​ദാ​ചാ​ര​ക്കാ​ര​ൻ വ​രു​ത്തി​യ വി​ന.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മു​രു​ക​നാ​ണ് ഈ ​പു​കി​ലി​നൊ​ക്കെ കാ​ര​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും കു​മ​ളി​യി​ലേ​ക്ക് പോ​യ കെഎ​സ്ആ​ർ​ടി​സി ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും ക​യ​റി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യും ബ​ന്ധു​വാ​യ യു​വാ​വും ബ​സി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഒ​ന്നി​ച്ചി​രു​ന്ന​താ​ണ് മു​രു​ക​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ഇ​രു​പ്പ് ശ​രി​യ​ല്ലെ​ന്നും ബ​സി​നു​ള്ളി​ൽ അ​നാ​ശാ​സ്യം ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​യാ​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ ബ​ഹ​ളം വ​ച്ച് ബ​സ് നി​ർ​ത്തി​ച്ചു. ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ ബ​സ് നി​ർ​ത്തു​ക​യും കേ​സെ​ടു​ക്ക​ണ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​രു​വ​രെ​യും പ​രാ​തി​ക്കാ​ര​നെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് ബ​ന്ധു​വാ​ണെ​ന്ന്് പ​റ​ഞ്ഞു. തു​ട​ർ​ന്ന ഇ​വ​രെ വി​ട്ട​യ​ച്ചു. സ്റ്റേ​ഷ​നു​ള്ളി​ൽ ബ​ഹ​ളം വ​ച്ച മു​രു​ക​നെ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ന​ല്ല മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്നു വ്യ​ക്ത​മാ​യി. മ​ദ്യ​പി​ച്ച് പൊ​തു​സ്ഥ​ല​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു.

Related posts