സ്ത്രീ​ക​ള്‍​ക്ക് മാ​ത്രം പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട; സ​മ​ത്വമാണ് വേണ്ടത്; സാ​ധി​ക വേ​ണു​ഗോ​പാ​ൽ

സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഒ​രു പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട എ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. അ​തി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ൽ​ക്കു​ന്നു.

സ്ത്രീ​ക​ള്‍​ക്ക് എ​ന്ന​ല്ല, പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട. സ​മ​ത്വം എ​ന്ന​താ​ണ് അ​തു​കൊ​ണ്ട് ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്.

എ​നി​ക്കും അ​ച്ഛ​നും അ​നി​യ​നു​മൊ​ക്കെ ഉ​ണ്ട്. പെ​ട്ടെന്ന് ചെ​യ്യാ​ത്ത ഒ​രു തെ​റ്റി​ന്, അ​വ​ര്‍​ക്കെ​തി​രേ ഒ​രു സ്ത്രീ ​പ​രാ​തി കൊ​ടു​ത്തു എ​ന്ന ഒ​രേ​യൊ​രു കാ​ര​ണ​ത്താ​ല്‍ പോലീ​സ് പി​ടി​ച്ചു കൊ​ണ്ടു പോ​കു​ന്ന​ത് എ​നി​ക്ക് ചി​ന്തി​ക്കാ​ന്‍ പ​റ്റി​ല്ല.

അ​ത് തെ​ളി​യി​ക്കാ​നു​ള്ള ഒ​രു സ​മ​യ​വും സാ​വ​കാ​ശ​വും കൊ​ടു​ക്ക​ണം. സ്ത്രീ​ക​ള്‍​ക്ക് മാ​ത്രം ആ ​പ​രി​ഗ​ണ​ന കൊ​ടു​ക്ക​രു​ത്.

സ്ത്രീ​ക​ള്‍​ക്കെ​തി​രേ ഒ​രു കേ​സ് വ​ന്നാ​ല്‍, ന​മ്മ​ളെ പെ​ട്ടെന്ന് അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു പോ​കി​ല്ല​ല്ലോ. ആ ​ഒ​രു അ​ര്‍​ഥ​ത്തി​ലാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്.

അ​ല്ലാ​തെ സ്ത്രീ​ക​ള്‍​ക്കു​ള്ള പ​രി​ഗ​ണ​ന മൊ​ത്ത​മാ​യി എ​ടു​ത്ത് മാ​റ്റ​ണം എ​ന്ന​ല്ല. ഇ​പ്പോ​ള്‍ ന​മ്മ​ള്‍ എ​ത്ര​ത്തോ​ളം കേ​സു​ക​ള്‍ കാ​ണു​ന്നു.

പ​രി​ഗ​ണ​ന മു​ത​ലെ​ടു​ത്ത് എ​ന്തോ​രം സ്ത്രീ​ക​ളാ​ണ് ക​ള്ള​ക്കേ​സ് കൊ​ടു​ത്ത് പ​ണം ത​ട്ടാ​നും കു​പ്ര​ശ​സ്ത​രാ​കാ​നും ശ്ര​മി​ക്കു​ന്ന​ത്. അ​ത് പാ​ടി​ല്ല. അ​ടി​സ്ഥാ​ന പ​ര​മാ​യി മ​നു​ഷ്യ​ത്വ​മാ​ണ​ല്ലോ വേ​ണ്ട​ത്. അ​ത്ര​യേ​യു​ള്ളൂ എന്നാണ് സാ​ധി​ക വേ​ണു​ഗോ​പാ​ൽ പറയുന്നത്.

Related posts

Leave a Comment