ശരിക്കും ശരിയാക്കിയതാരാ? സ​ഫീ​ർ വധത്തിൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് പി​താ​വ്; രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മ​ല്ല വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് പി​താ​വ് സി​റാ​ജു​ദീ​ൻ. കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ മാ​ത്ര​മ​ല്ല നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തെ​ന്നും സി​റാ​ജു​ദീ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മ​ല്ല ന​ട​ന്ന​തെ​ന്നും വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് പിന്നിലെന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്.

സ​ഫീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ൽ ക​യ​റി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഒ​ൻ​പ​തോ​ടെ ഒ​രു സം​ഘ​മാ​ളു​ക​ൾ ഇ​യാ​ളെ കു​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ സി​പി​ഐ അ​നു​ഭാ​വി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. ക്രി​മി​ന​ലു​ക​ളെ സി​പി​ഐ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​ണ് മു​സ്‌​ലിം ലീ​ഗ് ആ​രോ​പി​ക്കു​ന്ന​ത്.

Related posts