ഇതൊരു വല്ലാത്ത മലര് തന്നെ ! സായി പല്ലവിയുടെ തട്ടുപൊളിപ്പന്‍ ഡാന്‍സ് വൈറലാകുന്നു; വീഡിയോ കാണാം…

സായിപല്ലവി മലയാളികള്‍ക്ക് മലരാണ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മലര്‍ മലയാളി യുവതയെ ഒട്ടൊന്നുമല്ല സ്വാധീനിച്ചത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് സായി ഇപ്പോള്‍. അഭിനയിച്ച തെലുങ്ക്,തമിഴ് പടങ്ങളൊക്കെ വരിവരിയായി ഹിറ്റാകുകയും ചെയ്തു. തെലുങ്കില്‍ ഏറ്റവുമൊടുവിലായി സായി അഭിനയിച്ച എം.സി.എ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ വിഡിയോ ഗാനങ്ങളില്‍ താരം നടത്തിയ തകര്‍പ്പന്‍ നൃത്തമാണ് ഇപ്പോള്‍ സംസാരവിഷയം.

മാസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നാനി ആയിരുന്നു നായകന്‍. ബോക്‌സ് ഓഫിസില്‍ വമ്പന്‍ ഹിറ്റായ സിനിമയിലെ വിഡിയോ ഗാനങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. പ്രേമത്തിലെ നൃത്തരംഗം സായി പല്ലവിക്ക് നല്‍കിയ പ്രശസ്തി ചെറുതല്ല. അതിലും മികച്ച പ്രകടനമാണ് സായി ഈ ചിത്രത്തിലെ ഗാനരംഗങ്ങളില്‍ നടത്തിയിരിക്കുന്നത്. ദേവീശ്രീ പ്രസാദ് ഈണമിട്ട അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ മൂന്നിലും സായിയുടെ നൃത്തവുമുണ്ട്. വെസ്റ്റേണ്‍ ക്ലാസിക്കല്‍ ശൈലികളിലുള്ള നൃത്തം തെലുങ്ക് ആരാധകര്‍ക്കിരടയില്‍ തരംഗമായിരുന്നു. വിഡിയോ ഗാനങ്ങളുടെ മുഴുവന്‍ പതിപ്പും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

Related posts