എ​ക്സൈ​സ് റെ​യ്ഡ്: അ​ട്ട​പ്പാ​ടി​യി​ൽ പ​ത്തു​ലി​റ്റ​ർ ചാ​രാ​യ​വും 1600 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി

അ​ഗ​ളി: പാ​ല​ക്കാ​ട്-​എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡും അ​ഗ​ളി റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ 1600 ലി​റ്റ​ർ വാ​ഷും പ​ത്തു​ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു.ഷോ​ള​യൂ​രി​ലും ഗോ​ഞ്ചി​യൂ​രി​ലും കു​റു​ക്ക​ത്തി​ക്ക​ല്ലി​ലും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​ഷും ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ ചാ​രാ​യം ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​യി പാ​ല​ക്കാ​ട് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ രാ​ജാ​സിം​ഗി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പാ​ല​ക്കാ​ട് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം പാ​ല​ക്കാ​ട് സ്ക്വാ​ഡ് വി​ഭാ​ഗം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 1860 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു.

ത​ക​രം, പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലും കു​ട​ങ്ങ​ളി​ലു​മാ​യാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ര​ത്തി​ന്‍റെ പ​ട്ട​യും വെ​ല്ല​വും ന​വ​സാ​ര​വും ചേ​ർ​ത്താ​ണ് വാ​ഷ് ത​യ്യാ​റാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചാ​രാ​യ നി​ർ​മാ​താ​ക്ക​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​താ​യി എ​ക്സൈ​സ് സി​ഐ രാ​കേ​ഷ് പ​റ​ഞ്ഞു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

സി​ഐ എം. ​രാ​ജേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​യൂ​ന​സ്, കെ.​എ​സ്. സ​ജി​ത്ത്, സു​രേ​ഷ്, എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്രീ​ജു, ജോ​ണ്‍​സ​ണ്‍, സു​രേ​ഷ്, സ​ദാം ഹു​സൈ​ൻ, വ​നി​താ ഓ​ഫീ​സ​ർ​മാ​രാ​യ സ്മി​ത, അം​ബി​ക എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts