റിമാൻഡിൽ ടിജോയുടെ മരണം: പോലീസിന്‍റേത് ഗുരുതര വീഴ്ചയെന്ന് തോമസ് ഉണ്ണിയാടൻ

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ആ​ന​മൂ​ളി​സ്വ​ദേ​ശി​യാ​യ ടി​ജോ റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​പ​റ്റി​യെ​ന്ന് ഗ​വ​ൺ​മെ​ന്‍റ് മു​ൻ ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു . തെ​ങ്ക​ര ആ​ന​മു​ളി​യി​ലു​ള്ള ടി​ജോ തോ​മ​സി​ന്‍റെ വീ​ടു​സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത പോ​ലീ​സ് സ​ർ​ജ​ന്‍റെ നി​ഗ​മ​നം വി​ശ്വ​സി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം. പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി​ക​ൾ വേ​ണം. ടി​ജോ​യു​ടെ മ​ര​ണം കു​ടും​ബ​ത്തെ അ​നാ​ഥ​മാ​ക്കി. സ​ർ​ക്കാ​ർ എ​ത്ര​യും​വേ​ഗം ഈ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, സം​സ്ഥാ​ന സി​റ്റിം​ഗ് സ​മി​തി​യം​ഗം കു​ശ​ല​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ശി​വ​രാ​ജേ​ഷ് ,ബി​ജു ക​ടു​മാ​ക്ക​ൽ, വ​ട്ടോ​ടി വേ​ണു​ഗോ​പാ​ലാ​ൽ, അ​ഭി​ജി​ത്ത് മാ​ണി, ജോ​ബി പാ​ല​ക്ക​യം എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Related posts