സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് വിതറി പുരുഷന്മാര്‍ ഒരേസമയം ഉപയോഗിച്ചു ! സൈജുവിന്റെ ഫോണിലെ വീഡിയോകള്‍ പലതും പ്രകൃതിവിരുദ്ധം…

മിസ് കേരള വിജയികളായ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ സൈജു എം തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു.

അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു, അപമര്യാദയായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് സൈജുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.

കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്.

”അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്…” എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റില്‍ പറയുന്നതാണിത്.

‘സാധനങ്ങളോ ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളെ, നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തില്‍ കറി വച്ചത്, ഇത്തിരി സ്റ്റാമ്പ്, ഇച്ചിരി ലൈന്‍ ഇവരുടെയൊക്കെ കുറവുണ്ടായി, അത് അടുത്ത തവണ വരുമ്പോള്‍ പരിഹരിക്കാം” സൈറ ബാനുവുമായി 2021 ജൂലായ് 26-ന് സൈജു നടത്തിയ ചാറ്റില്‍ പറയുന്നു.

ഈ ചാറ്റുകളില്‍ നിന്ന് സൈജുവിന്റെ ലഹരി ഇടപാട് വ്യക്തമാവുകയാണ്. കാട്ടുപോത്തിനെ വെടിവെച്ചു കൊന്നുവെന്നു വെളിപ്പെടുത്തിയതോടെ വനംവകുപ്പും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും.

ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. കൊച്ചി, മൂന്നാര്‍, മാരാരിക്കുളം, കുമ്പളം ചാത്തമ്മ എന്നിവിടങ്ങളില്‍ സൈജു ലഹരി പാര്‍ട്ടികള്‍ നടത്തിയതായാണ് ഫോണിലെ ഫോട്ടോകളില്‍നിന്നും വീഡിയോകളില്‍ നിന്നും കണ്ടെത്തിയത്.

എം.ഡി.എം.എ., ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയും ഫോണിലുണ്ട്. അപകടം നടന്ന ഒക്ടോബര്‍ 31-നു ശേഷം നവംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയുള്ള തീയതികളില്‍ ഗോവയില്‍ പോയി സൈജു പാര്‍ട്ടിയില്‍ പങ്കെടുത്തു.

ഇതിന്റെ 11 വീഡിയോകള്‍ അന്വേഷണ സംഘത്തിനു കിട്ടി. ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി, റസ്റ്ററന്റ് നടത്തി പ്രശസ്തയായ യുവതി തുടങ്ങി അറിയപ്പെടുന്ന പലരും സൈജു നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്.

ഇവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരെയെല്ലാം വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

കൂടാതെ തിരുവനന്തപുരത്ത് പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പരാതിയില്‍ സൈജുവിനെതിരേ കേസുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

മാത്രമല്ല, ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്നായ എം.ഡി.എം.എ. വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് ഉപയോഗിക്കുന്ന വീഡിയോയും സൈജുവിന്റെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ 2020 സെപ്റ്റംബര്‍ ആറിനാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം ഇതേ ഫ്‌ളാറ്റില്‍ നടന്ന പാര്‍ട്ടിയില്‍ അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്‌ളാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

വനിതാ ഡോക്ടര്‍ അടക്കം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വീഡിയോകളും അന്വേഷണ സംഘം കണ്ടെത്തി.

മോഡലുകള്‍ അപകടത്തില്‍പ്പെട്ടതിനു അരമണിക്കൂറിനു ശേഷം സൈജു വീണ്ടും പാര്‍ട്ടിയില്‍ പങ്കെടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്.

കേസിലെ രണ്ടാം പ്രതി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

എന്നാല്‍, റോയി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. റോയിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം ജില്ലാ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment