സ്‌പെഷല്‍ ഒളിമ്പിക്‌സ് @ 50

അ​ബു​ദാ​ബി: 15-ാമ​ത് സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സി​ന് ഇ​ന്ന് അ​ബു​ദാ​ബി​യി​ല്‍ മി​ഴി​തു​റ​ക്കും. 192 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​യി 7,500 കാ​യി​ക പ്ര​തി​ഭ​ക​ള്‍ ആ​റു​ദി​നം നീ​ളു​ന്ന പോ​രാ​ട്ട​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും. 21നാ​ണ് മീ​റ്റി​ന് കൊ​ടി​യി​റ​ങ്ങു​ക. ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്ല.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി തു​ട​ങ്ങി​യ കാ​യി​ക വി​നോ​ദ​ത്തി​ന്‍റെ 50-ാം വാ​ര്‍ഷി​ക​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സ്. 280 അം​ഗ സം​ഘ​മാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്, കേ​ര​ള​ത്തി​ല്‍നി​ന്ന് മൂ​ന്ന് സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫ് ഉ​ള്‍പ്പെ​ടെ 26 അം​ഗ​ങ്ങ​ളും.

1980ലാ​ണ് ഇ​ന്ത്യ​യി​ല്‍ സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക് ഭാ​ര​ത് എ​ന്ന പേ​രി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍ക്കാ​യു​ള്ള കാ​യി​ക സം​ഘ​ട​ന പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. കേ​ന്ദ്ര കാ​യി​ക യു​വ​ജ​ന ക്ഷേ​മ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലാ​ണി​ത്.

സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സ് ഭാ​ര​ത് കേ​ര​ള എ​ന്ന പേ​രി​ലാ​ണ് കേ​ര​ള​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍ത്ത​നം. ഇ​തി​ന്‍റെ കേ​ര​ള ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​യ് ക​ണ്ണ​ഞ്ചി​റ​യാ​ണ്. ഡോ. ​എം.​കെ. ജ​യ​രാ​ജ് ചെ​യ​ര്‍മാ​നും സി​സ്റ്റ​ര്‍ റാ​ണി ജൊ ​പ്രോ​ഗ്രാം മാ​നേ​ജ​റു​മാ​ണ്.

Related posts