അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണോ​ന്ന് അ​റി​യാ​ന്‍ തു​ര​ന്ന് നോ​ക്കു​ന്ന​ത് വി​ഡ്ഢി​ത്തം; മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ജ​ല​ബോം​ബ് ആ​ണെ​ന്ന്  എംഎം മണി

 

അ​വ​ര്‍ വെ​ള്ളം കു​ടി​ക്കാ​തെ​യും ന​മ്മ​ള്‍ വെ​ള്ളം കു​ടി​ച്ചും ചാ​കും; മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ല​ബോം​ബെ​ന്ന് എം​.എം മ​ണി

നെ​ടു​ങ്ക​ണ്ടം: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ജ​ല​ബോം​ബ് ആ​ണെ​ന്ന് മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ എം.​എം മ​ണി.​അ​തി​ന്‍റെ മു​ക​ളി​ല്‍ സി​മ​ന്‍റ് പൂ​ശി​യാ​ല്‍ നി​ല്‍​ക്കു​മോ.

എ​ന്തേ​ലും സം​ഭ​വി​ച്ചാ​ല്‍ അ​വ​ര്‍ വെ​ള്ളം കു​ടി​ക്കാ​തെ​യും ന​മ്മ​ള്‍ വെ​ള്ളം കു​ടി​ച്ചും ചാ​കു​മെ​ന്നും മ​ണി പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ട​ത്ത് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ശ​ര്‍​ക്ക​ര​യും ചു​ണ്ണാ​മ്പും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ഡാ​മി​ന്‍റെ അ​കം കാ​ലി​യാ​ണ്. സി​മ​ന്‍റും ക​മ്പി​യും പൂ​ശി​യി​ട്ട് കാ​ര്യ​മി​ല്ല. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണോ​ന്ന് അ​റി​യാ​ന്‍ തു​ര​ന്ന് നോ​ക്കു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്നും മ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ര്‍​ക്ക​ര​യും സു​ര്‍​ക്കി​യും ചു​ണ്ണാ​മ്പും ഉ​പ​യോ​ഗി​ച്ച അ​തി​ന്‍റെ അ​കം കാ​ലി​യാ​ണ്. വെ​ള്ളം ഇ​റ്റി​റ്റ് വ​രു​ന്നു​ണ്ട്. അ​തി​ന്‍റെ പു​റ​ത്ത് സി​മ​ന്‍റും ക​മ്പി​യും പൂ​ശി​യെ​ന്നൊ​ന്നും ന്യാ​യം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​തി​ന്‍റെ മു​ക​ളി​ല്‍ സി​മ​ന്‍റ് പൂ​ശി​യാ​ല്‍ നി​ല്‍​ക്കു​മോ.

വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ല്‍ ബോം​ബ് പോ​ലെ നി​ല്‍​ക്കു​വാ ഈ ​സാ​ധ​നം. ഇ​തു​വ​ച്ച് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ് ത​മി​ഴ്‌​നാ​ട്ടു​കാ​ര്‍.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നും അ​വി​ട​ത്തെ നേ​തൃ​ത്വ​വും അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്താ​ല്‍ പ്ര​ശ്‌​നം വേ​ഗ​ത്തി​ല്‍ തീ​രും. ഇ​ല്ലേ വ​ല്ലോം സം​ഭ​വി​ച്ചാ​ല്‍ ദു​ര​ന്ത​മാ​യി തീ​രും. എ​ത്ര​യും വേ​ഗം പു​തി​യ ഡാ​മി​ന് ര​ണ്ട് സ​ര്‍​ക്കാ​രും ചേ​ര്‍​ന്നാ​ല്‍ തീ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment